വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്താനൊരുങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വിമാനങ്ങള്‍ രണ്ടുമണിക്കൂറിലധികം വൈകിയാല്‍ യാത്രക്കാരന് 10,000 രൂപയും അധികബുക്കിങ് വഴി യാത്രമുടങ്ങിയാല്‍ 20,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന് ഡിജിസിഎ ഉത്തരവിട്ടതോടെ ടിക്കറ്റ് നിരക്കുയര്‍ത്താന്‍ വിമാനക്കമ്പനികള്‍.Read Also: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത

 

പുതിയ നിര്‍ദേശം നിലവില്‍ വരുന്നതോടെ പ്രവര്‍ത്തനച്ചിലവില്‍ വലിയ വര്‍ധന വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്താന്‍ നീക്കം നടത്തുന്നത്. ആഗസ്റ്റ് മധ്യത്തോടെ നിരക്കുയര്‍ത്താനാണ് കമ്പനികളുടെ ശ്രമം.

നിരക്കുയര്‍ത്താന്‍ വിമാനക്കമ്പനികള്‍

എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുയര്‍ത്തുമെന്ന് പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ക്ക് സൂചന നല്‍കിക്കഴിഞ്ഞു.ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വന്നാല്‍ ഡിജിസിഎ ഇടപെടുമെന്നതിനാല്‍ പ്രത്യേക സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് കമ്പനികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് ഒന്നുമുതല്‍ വിമാനടിക്കറ്റുകള്‍ റദ്ദാക്കുമ്പോഴും ചിലവ് കുറയും. ടിക്കറ്റ് റദ്ദാക്കാന്‍ അധികനിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണിത്.

വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത: ഇനി പേടിക്കാതെ വിമാന ടിക്കറ്റ് റദ്ദാക്കാം

English summary

DGCA Recommendations: Airline companies to increase the ticket rates

Due to new recommendations of DGCA airline companies are planning to increase the ticket rates.
Story first published: Wednesday, July 20, 2016, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X