പൈസയുണ്ടോ ഇനി സബ്‌സിഡിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന വരുമാനമുളളവര്‍ക്ക് ഇനി എല്‍പിജി സബ്‌സിഡി ലഭിക്കില്ല.പ്രതിവര്‍ഷ വരുമാനം 10 ലക്ഷം രൂപയില്‍ അധികമുളള ഏഴു ലക്ഷം ഉപഭോക്താക്കള്‍ക്ക് എല്‍പിജി സബ്സിഡി നല്‍കുന്നത് നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

സബ്സിഡി ആനുകൂല്യം കൈപ്പറ്റുന്നതിന് എല്ലാ ഉപഭോക്താക്കളും വാര്‍ഷികവരുമാനം പത്ത് ലക്ഷത്തില്‍ താഴെയാണെന്ന് കാണിച്ച് അതാത് ഗ്യാസ് ഏജന്‍സിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചുവട്.

ദമ്പതികളുടെ ആകെ വരുമാനം പരിഗണിക്കും

ദമ്പതികളുടെ ആകെ വരുമാനം പരിഗണിക്കും

ഒരു കുടുംബത്തിലെ ദമ്പതികളുടെ ആകെ വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ വിപണി വിലയ്ക്ക് എല്‍പിജി സിലിണ്ടര്‍ വാങ്ങണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം.

അര്‍ഹര്‍ക്ക് മാത്രം

അര്‍ഹര്‍ക്ക് മാത്രം

എല്‍പിജി സബ്സിഡി അര്‍ഹതയുളളവര്‍ക്ക് മാത്രമായി ചുരുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏഴുലക്ഷം ഉപഭോക്താക്കള്‍ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം വരുമാനമുളളവരാണെന്ന് കണ്ടെത്തിയിരുന്നു.

മണ്ണെണ്ണയും കൂടും

മണ്ണെണ്ണയും കൂടും

എണ്ണ സബ്സിഡി കുറയ്ക്കുന്നതിന്റെ ഭാഗമായി സബ്സിഡി മണ്ണെണ്ണയുടെ വില പ്രതിമാസം 25 പൈസ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.എണ്ണവിതരണകമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്.

സിലിണ്ടറിന് 2 രൂപ കൂട്ടി

സിലിണ്ടറിന് 2 രൂപ കൂട്ടി

പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ടുരൂപ വീതം വര്‍ധിപ്പിക്കാന്‍ എണ്ണവിതരണ കമ്പനികള്‍ക്കും അനുവാദം നല്‍കിയിരുന്നു.

സബ്സിഡി

സബ്സിഡി

രാജ്യത്ത് ഒരു കോടിയില്‍പ്പരം ഉപഭോക്താക്കള്‍ സബ്സിഡി ഉപേക്ഷിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്‍പിജി സബ്സിഡി 25,571 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞതായും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് തൊട്ട് മുന്‍ വര്‍ഷം എല്‍പിജി സബ്സിഡി 76,285 കോടി രൂപയായിരുന്നു.

English summary

LPG subsidy cut off to 7 lakh consumers

More than 7 lakh customers with above Rs 10 lakh annual income have so far been identified and stopped from availing of cooking gas subsidy under the government programme to end state support to high-income consumers.
Story first published: Wednesday, July 20, 2016, 11:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X