കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 157% വര്‍ധന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കിനി ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 9,000 രൂപ. ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് വിരമിച്ച കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 157.14 ശതമാനം പെന്‍ഷന്‍ വര്‍ദ്ധന.

 

കുറഞ്ഞ പെന്‍ഷന്‍ 3,500 രൂപയില്‍ നിന്നാണ് 9,000 രൂപയായി ഉയരുക. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍, കേന്ദ്ര പൊതു ക്ഷേമ, പെന്‍ഷന്‍ മന്ത്രാലയം അംഗീകരിച്ചതോടു കൂടിയാണ് പെന്‍ഷന്‍ തുക ഉയരുന്നത്.

 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 157% വര്‍ധന

ഗ്രാറ്റിവിറ്റി തുകയുടെ പരിധി ഇപ്പോഴുള്ള 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തും. ഡിഎ ആനുകൂല്യങ്ങള്‍ 50 ശതമാനത്തിലധികമായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ഗ്രാറ്റിവിറ്റിയില്‍ 25 ശതമാനം അനുപാതമായി ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു.

വിരമിച്ച കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ എണ്ണം നിലവില്‍ 58 ലക്ഷമാണ്. റിട്ടയര്‍മെന്റ് ഗ്രാറ്റിവിറ്റിയുടെയും, ഡെത്ത് ഗ്രാറ്റിവിറ്റിയുടെയും ഉയര്‍ന്ന പരിധി 20 ലക്ഷം രൂപയായി നിജപ്പെടുത്തുമെന്നുമാണ് പുതിയ ഉത്തരവ്.

പ്രതീക്ഷകള്‍ നിറവേറ്റും ഇന്ത്യയിലെ ഈ നഗരങ്ങള്‍

English summary

Minimum pension of retired central government staff goes up by 157%

Retired central government employees will now get a minimum pension of Rs 9,000, up 157.14% from the current Rs 3,500, following the implementation of the 7th Pay Commission’s recommendations.
Story first published: Monday, August 8, 2016, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X