രാജന്റെ പിന്‍ഗാമി ഉര്‍ജിത് പട്ടേല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഡോ. ഉര്‍ജിത് ആര്‍. പട്ടേല്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി സെപ്റ്റംബറോടെ അവസാനിക്കാനിരിക്കെയാണ് പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ തെരഞ്ഞെടുത്തത്. പ്രമുഖ സാമ്പത്തിക കാര്യവിദഗ്ധനും ഉപദേശകനുമായ ഉര്‍ജിത് പട്ടേല്‍ നിലവില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറാണ്.

സെപ്റ്റംബര്‍ നാലിന് 52കാരനായ പട്ടേല്‍ ചുമതലയേല്‍ക്കും. മൂന്നു വര്‍ഷമാണ് റിസര്‍വ്ബാങ്ക് ഗവര്‍ണറുടെ കാലാവധി. ഉര്‍ജിത് പട്ടേലിന്റെ നിയമനത്തിന് മന്ത്രിസഭയുടെ നിയമന കമ്മിറ്റി അംഗീകാരം നല്‍കി.2013 മുതല്‍ ഡെപ്യൂട്ടി ഗവര്‍മറായി പ്രവര്‍ത്തിച്ച് വരികയാണ് പട്ടേല്‍. ജനുവരിയില്‍ മൂന്നു വര്‍ഷം കൂടി അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു.

രാജന്റെ പിന്‍ഗാമി ഉര്‍ജിത് പട്ടേല്‍

 

മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, എസ്ബിഐ മേധാവി അരുദ്ധതി ഭട്ടാചാര്യ, തുടങ്ങി നിരവധി പേരെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റ ചരിത്രത്തില്‍ എട്ടാംതവണയാണ് ഡെപ്യൂട്ടി ഗവര്‍ണര്‍, ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഫില്‍ നേടിയ ഊര്‍ജിത് പട്ടേല്‍ യാലി സര്‍വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റും ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും നേടിയിട്ടുണ്ട്.

Read Also: രാജ്യത്ത് ഏറ്റവും ലാഭകരം ഏത് സ്റ്റോറുകളാണെന്നറിയാമോ?

English summary

Urjit Patel appointed RBI Governor

Urjit Patel appointed RBI Governor.Mr. Patel has been serving as Deputy Governor of the central bank for more than three years. A panel under his chairmanship had proposed inflation-targeting and the setting up of a monetary policy committee.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more