യാത്രക്കാര്‍ക്ക് പ്രിയങ്കരം എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, യാത്ര ചെയ്യൂ ഈ എയര്‍ലൈനുകളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഹ: വ്യോമയാത്രക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. യാത്രക്കാരുടെ സംതൃപ്തിയും ഇഷ്ടവും അടിസ്ഥാനമാക്കി ഏറ്റവും മികച്ച എയര്‍ലൈന്‍സായി ഏവിയേഷന്‍ വെബ്സൈറ്റായ സ്‌കൈട്രാക്സി് എമിറേറ്റ്സ് എയര്‍ലൈന്‍സിനെ തിരഞ്ഞെടുത്തു.

 

ലോകത്തിലെ 104 രാജ്യങ്ങളില്‍ നിന്നുള്ള 19.2 ദശലക്ഷം യാത്രക്കാരുടെ അഭിപ്രായത്തിനനുസരിച്ചാണ് ലിസ്‌ററ് തയ്യാറാക്കിയത്. ഏറ്റവും മികച്ച 20 എയര്‍ലൈന്‍സില്‍ ബാങ്കോക്കാണ് അവസാന സ്ഥാനത്ത്.280 എയര്‍ലൈനുകളിലാണ് സര്‍വേ നടത്തിയത്. താമസ സൗകര്യം മുതല്‍ യാത്ര സുഖകരമാക്കുന്ന സീറ്റ് വരെയുള്ള 41 കാര്യങ്ങള്‍ പരിഗണിച്ചു.

എമിറേറ്റ്സ് ഒന്നാമത്

എമിറേറ്റ്സ് ഒന്നാമത്

കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു എമിറേറ്റ്സ്. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് കഴിഞ്ഞ തവണ ഒന്നാമതുണ്ടായിരുന്ന ഖത്തര്‍ എയര്‍വേയ്സിനെ മറികടന്നാണ് ഒന്നാമതായത്.

ഖത്തര്‍ എയര്‍വേസ് രണ്ടാമത്

ഖത്തര്‍ എയര്‍വേസ് രണ്ടാമത്

രണ്ടാം സ്ഥാനത്താണ് ഖത്തര്‍ എയര്‍വേസ്. ബെസ്റ്റ് ബിസിനസ് ക്ലാസ്സ് സീറ്റ് ഖത്തര്‍ എയര്‍വേസിനാണ്. ലോകത്ത് 125 സ്ഥലങ്ങളിലേക്ക് സര്‍വീസുള്ള കമ്പനി ലോസ് ഏഞ്ചല്‍സ്, മിയാമി, ഡള്ളാസ് എന്നിവയടക്കം 50 പുതിയ സ്ഥലങ്ങളിലേക്കു കൂടി വികസിക്കുകയാണ്.

സിംഗപ്പുര്‍ എയര്‍ലൈന്‍സിന് തിരിച്ചടി

സിംഗപ്പുര്‍ എയര്‍ലൈന്‍സിന് തിരിച്ചടി

കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായിരുന്ന സിംഗപ്പുര്‍ എയര്‍ലൈന്‍സിന് തിരിച്ചടി നേരിട്ട് മൂന്നാം സ്ഥാനത്തായി. പേഴ്സണല്‍ ടിവി ഉള്‍പ്പെടെയുള്ള വിനോദ സംവിധാനങ്ങളാണ് സിംഗപ്പുര്‍ എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ടത്.

 കാത്തി പസിഫിക് എയര്‍വേ നാലാമത്

കാത്തി പസിഫിക് എയര്‍വേ നാലാമത്

കഴിഞ്ഞ തവണ മൂന്നാമത് ഉണ്ടായിരുന്ന കാത്തി പസഫിക് എയര്‍വേയ്ക്ക് നാലാമതായി. അതേസമയം കഴിഞ്ഞ തവണ ഏഴാമത് ഉണ്ടായിരുന്ന ആള്‍ നിപ്പോള്‍ എയര്‍വേയ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇത്തിഹാദ് ആറാമത്

ഇത്തിഹാദ് ആറാമത്

നൂറിലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുള്ള ഇത്തിഹാദ് എയര്‍വേയ്സ് ആറാം സ്ഥാനം നിലനിര്‍ത്തി. മികച്ച ഫസ്റ്റ്ക്ളാസ്, മികച്ച ഫസ്റ്റ്ക്ളാസ് സീറ്റ്, മികച്ച ഫസ്റ്റ്ക്ളാസ് ഓണ്‍ബോര്‍ഡ് കേറ്ററിംഗ് എന്നിവയാണ് ഇത്തിഹാദിന് തുണയായത്.

ടര്‍ക്കിഷ് എയര്‍ലൈന്‍സ്

ടര്‍ക്കിഷ് എയര്‍ലൈന്‍സ്

നാലാമതായിരുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഇപ്പോള്‍ ഏഴാമതാണ്. 100 രാജ്യങ്ങളില്‍ നിന്നും 200 നഗരങ്ങളിലാണ് കമ്പനി സര്‍വീസ് നടത്തുന്നത്. മികച്ച യൂറോപ്യന്‍ എയര്‍ലൈന്‍, മികച്ച ദക്ഷിണയൂറോപ്യന്‍ എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ളാസ് എയര്‍ലൈന്‍ കാറ്ററിംഗ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് ഡൈനിംഗ് എന്നീ പുരസ്‌ക്കാരങ്ങള്‍ കമ്പനിക്കാണ്.

ഇരുപത് സ്ഥാനങ്ങളില്‍ ഈ കമ്പനികള്‍

ഇരുപത് സ്ഥാനങ്ങളില്‍ ഈ കമ്പനികള്‍

റാങ്കിംഗില്‍ ഒമ്പതാമതുണ്ടായിരുന്നു ഈവ നില മെച്ചപ്പെടുത്തി എട്ടിലേക്കെത്തി പത്താമതായിരുന്നു ക്വാണ്ടാസും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതിലെത്തി. കഴിഞ്ഞ തവണ 12 ാം സ്ഥാനത്തായിരുന്നു ലുഫ്ത്താന്‍സയാണ് പത്താമത്. ഗരുഡ ഇന്തോനേഷ്യ, ഹെയ്നാന്‍ എയര്‍ലൈന്‍സ്, തായ് എയര്‍വേയ്സ്, എയര്‍ഫ്രാന്‍സ്, സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഏഷ്യാന എയര്‍ലൈന്‍സ്, എയര്‍ ന്യൂസിലാന്റ്, വിര്‍ജിന്‍ ഓസ്ട്രേലിയ, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബാങ്കോക്ക് എയര്‍വേയ്സ് എന്നീ കമ്പനികളാണ് 11 മുതല്‍ 20 വരെ സ്ഥാനങ്ങളില്‍.

English summary

Emirates Airlines Selected as World's Best Airline Alliance 2015 by Skytrax

Emirates, the UAE's flag carrier has claimed the top spot as the World's best airlines followed by Qatar Airways.
Story first published: Sunday, September 11, 2016, 12:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X