കേരളത്തില്‍ ഇത്രയ്ക്ക് കള്ളന്മാരോ ? കള്ളപ്പണം 1200 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കള്ളപ്പണത്തില്‍ കേരളവും തീരെ പിന്നിലല്ല. കേരളത്തില്‍ നിന്നും 1200 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

 

അനധികൃത സ്വത്ത് വെളിപ്പെടുത്താനുളള സമയം ഈ മാസം അവസാനിക്കാനിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍.

ആറ് മാസം 1200 കോടി

ആറ് മാസം 1200 കോടി

2016ല്‍ ആദ്യത്തെ ആറ് മാസങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും കള്ളപ്പണം കണ്ടെത്തിയത്. 29 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 15.25 കോടി രൂപ പണമായി പിടിച്ചെടുത്തിട്ടുണ്ട്. 16 കോടി രൂപ വില വരുന്ന സ്വര്‍ണവും അനധികൃത സ്വത്തുക്കളായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

സെപ്റ്റംബര്‍ 30 വരെ സമയം

സെപ്റ്റംബര്‍ 30 വരെ സമയം

സെപ്റ്റംബര്‍ 30നാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതി. കള്ളപ്പണക്കാര്‍ക്ക് വേണ്ടി ആദായ നികുതി വകുപ്പിന്റെ ഓഫീസുകള്‍ 30ന് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. 1000 കോടിയോളം രൂപയുടെ കള്ളപ്പണമാണ് ഇതുവരെ വെളിപ്പെടുത്തിയത്. അവസാന ആഴ്ചയില്‍ ഇനിയും പലരും രംഗത്തുവരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രതീക്ഷ.

7 ലക്ഷം പേര്‍ക്ക് നോട്ടീസ്

7 ലക്ഷം പേര്‍ക്ക് നോട്ടീസ്

കള്ളപ്പണം വെളിപ്പെടുത്താത്തവരുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് നികുതി മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴുലക്ഷത്തോളം പേര്‍ക്ക് നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

45% നല്‍കി തടിയൂരാം

45% നല്‍കി തടിയൂരാം

ജൂണ്‍ ഒന്ന് മുതലാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള നാല് മാസത്തേക്കുള്ള പദ്ധതി ആരംഭിച്ചത്. ഈ സമയം സെപ്റ്റംബര്‍ 30ന് അവസാനിക്കും. കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ മൊത്തം ആസ്തിയുടെ 45 ശതമാനം നികുതി അടച്ചാല്‍ നടപടിയില്‍ നിന്നും ഒഴിവാകാനാവും.

English summary

IT Department seizes Rs 1200 crore undisclosed income from Kerala

Undisclosed income of Rs 1200 crore has been admitted in the first half of the year during the search and seizure operations conducted by the Income Tax Department, Kerala.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X