ഉപ്പ് തൊട്ട് മൊബൈല്‍ വരെ വാങ്ങിക്കൂട്ടാം, ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഓഫര്‍മേള

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: പൂജ,ദീപാവലി എന്നിങ്ങനെ ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ ഒക്ടോബര്‍ പൊടിപൊടിക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികള്‍.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ് ഡീല്‍ എന്നിവയുടെ മെഗാ ഷോപ്പിംഗ് മേളകളാണ് വരാനിരിക്കുന്നത്. ഒരു രൂപ മുതല്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഇ-കൊമേഴ്‌സ് ഭീമന്മാര്‍ ഒരുക്കിയിരിക്കുന്നത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍
 

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍

ഒക്‌ടോബര്‍ ഒന്നു മുതല്‍ അഞ്ചുവരെയാണ് ആമസോണിന്റെ ഓഫര്‍മേള. വന്‍ ഓഫറുകള്‍ക്ക് പുറമെ ആമസോണ്‍ ആപ്പിലൂടെയുള്ള ഇടപാടുകള്‍ക്ക് എച്ച്ഡിഎഫ്സി കാര്‍ഡിന്മേല്‍ 15 ശതമാനം അധിക കാഷ്ബാക്ക് ഓഫറും വെബ്സൈറ്റിലൂടെയുള്ള ഇടപാടുകള്‍ക്ക് 10 ശതമാനം കാഷ്ബാക്ക് ഓഫറുമാണ് ആമസോണ്‍ നല്‍കുക.

ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്ല്യണ്‍ ഡേയ്‌സ്

ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്ല്യണ്‍ ഡേയ്‌സ്

ബിഗ് ബില്ല്യണ്‍ ഡേയ്സുമായാണ് ഇത്തവണയും ഫ്ളിപ്പ്കാര്‍ട് മത്സര രംഗത്തുള്ളത്. ഒക്ടോബര്‍ 2 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഓഫറുകളുടെ പെരുമഴയാണ് ഉത്പ്പന്നങ്ങള്‍ക്കായി ബിഗ് ബില്ല്യണ്‍ ഡേയ്സ് എന്ന പേരില്‍ ഫ്‌ളിപ്കാര്‍ട് ഒരുക്കിയിരിക്കുന്നത്. ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ' യുവര്‍ വിഷ്, അവര്‍ ഓഫര്‍ ' എന്നതിലൂടെ ഇഷ്ട ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങളും കിഴിവും ലഭിക്കുന്നതാണ്.

സ്‌നാപ്ഡീലില്‍ അണ്‍ബോക്‌സ് സിന്ദഗി

സ്‌നാപ്ഡീലില്‍ അണ്‍ബോക്‌സ് സിന്ദഗി

ഒക്ടോബര്‍ 2 മുതല്‍ 6 വരെയാണ് സ്നാപ്ഡീല്‍ അണ്‍ബോക്സ് സെയില്‍ അവതരിപ്പിക്കുന്നത്. 'അണ്‍ബോക്സ് സിന്ദഗി' എന്ന ടാഗ് ലൈനിലാണ് സ്‌നാപ്ഡീല്‍ ദീപാവലി സെയില്‍ നടത്തുന്നത്.

ബിഗ് ബില്ല്യണ്‍ സെയില്‍

ബിഗ് ബില്ല്യണ്‍ സെയില്‍

ബിഗ് ബില്ല്യണ്‍ ഡെയ്സിന്റെ ആദ്യ ദിനം ഫാഷന്‍, ഹോം ഡെക്കറേഷന്‍, ടെലിവിഷന്‍, വീട്ടു ഉപകരണങ്ങള്‍ എന്നീ ശ്രേണിയില്‍ നിന്നുമുള്ള ഓഫര്‍ നിരയാണ് ഉപഭോക്കാക്കള്‍ക്ക് ലഭിക്കുക. മൊബൈല്‍, മൊബൈല്‍ ആക്സസറീസ് ശ്രേണിയില്‍ നിന്നുമുള്ള ഓഫറുകളാണ് രണ്ടാം ദിനം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൂന്നാം ദിനം ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ,നാലാം ദിനവും അഞ്ചാം ദിനവും എല്ലാ ശ്രേണിയില്‍ നിന്നും ഓഫറുകള്‍ ലഭിക്കും.

ആമസോണിലെ കിഴിവുകള്‍

ആമസോണിലെ കിഴിവുകള്‍

ജ്യൂവലറി ശ്രേണയില്‍ ഓഫറായി 15 ശതമാനം കിഴിവും ടെലിവിഷന്‍ ശ്രേണിയില്‍ നിന്ന് 40 ശതമാനം വരെ കിഴിവും ഗൃഹോപകരണ ശ്രേണിയില്‍ നിന്നും ഫാഷന്‍ ശ്രേണിയില്‍ നിന്നും 50 ശതമാനം വരെ കിഴിവുമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

സ്‌നാപ്ഡീലില്‍ 70% ഡിസ്‌കൗണ്ട്

സ്‌നാപ്ഡീലില്‍ 70% ഡിസ്‌കൗണ്ട്

ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ് സ്‌നാപ് ഡീല്‍ ഒരുക്കുന്നത്.

ഡിമാന്‍ഡ് കൂടുതല്‍ മൊബൈലിന്

ഡിമാന്‍ഡ് കൂടുതല്‍ മൊബൈലിന്

ഉത്സവകാലത്ത് ഏറ്റവുമധികം ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ വിറ്റഴിയുന്നത് മൊബൈല്‍ ഫോണുകളാണ്. മൊബൈലിനൊപ്പം മറ്റ് അനുബന്ധ ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്കും നല്ല ആവശ്യക്കാരുണ്ട്.

2015ല്‍ 9,000 കോടി

2015ല്‍ 9,000 കോടി

2015ല്‍ പൂജ - ദീപാവലി ആഘോഷ വില്‍പനയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് കമ്പനികള്‍ നേടിയ വരുമാനം 9,000 കോടി രൂപയാണ്.

ലക്ഷ്യം 10,000 കോടി

ലക്ഷ്യം 10,000 കോടി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്ന കാലമാണ് ഒക്ടോബറിലെ ഉത്സവകാലം. ബോണസും ആനുകൂല്യങ്ങളും വാങ്ങല്‍ത്തോത് വര്‍ധിപ്പിക്കും. ഈ വര്‍ഷം വില്‍പന 10,000 കോടി രൂപ കടക്കുമെന്നാണ് കണക്കാക്കുന്നത്.

ഓഫറുകള്‍ സെല്ലര്‍മാരില്‍ നിന്ന്

ഓഫറുകള്‍ സെല്ലര്‍മാരില്‍ നിന്ന്

100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അര്‍ഹതയുള്ള ഓണ്‍ലൈന്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനയുണ്ട്.ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്ക് പകരം, ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ അല്ലെങ്കില്‍ സെല്ലര്‍മാര്‍ ആയിരിക്കും നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുക.

English summary

E-commerce Brands Are Gearing Up for 2016's Festive Season in India

It is that time of the year when marketers spend majority of their annual marketing budget on campaigns to attract customers. Come October 1, leading E-commerce players will line up their annual sale giving bumper discounts and lucrative offers.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X