തട്ടുകടക്കാര്‍ക്ക് കോടികള്‍ വരുമാനം, ഞെട്ടിത്തരിച്ച് ആദായനികുതി വകുപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോഡരികിലെ തട്ടുകടക്കാര്‍ക്ക് കോടികള്‍ വരുമാനമുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം അനുസരിച്ച് മുംബൈയില്‍ സ്വത്ത് വെളിപ്പെടുത്താനെത്തിയ തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍.

ചായക്കടയില്‍ 50 കോടി വരുമാനം
 

ചായക്കടയില്‍ 50 കോടി വരുമാനം

മുംബൈയില്‍ വഴിയരികില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഒരാള്‍ തനിക്ക് 50 കോടി വരുമാനമുണ്ടെന്നാണ് സ്വമേധയാ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് ഇതിന്റെ 40 ശതമാനവും ചെറിയ പിഴയും അടക്കം 22.5 കോടി ഇയാള്‍ നികുതി അടയ്ക്കുകയും ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ആദായ നികുതി വകുപ്പിലെ ഉദ്ദ്യോഗസ്ഥരുടെ അനുഭവം. മുംബൈയില്‍ മാത്രം നിരവധി ചെറുകിട കച്ചവടക്കാരാണ് കോടികളുടെ ആസ്തി വെളിപ്പെടുത്തിയത്.

ജ്യൂസ് കടയില്‍ 5 കോടി

ജ്യൂസ് കടയില്‍ 5 കോടി

ഗാട്ട്‌കോപ്പറില്‍ ജ്യൂസ് കച്ചവടം ചെയ്തിരുന്നയാള്‍ അഞ്ച് കോടി സമ്പാദ്യമുണ്ടെന്ന് സമ്മതിച്ചപ്പോള്‍ 25 ലക്ഷം മുതല്‍ രണ്ട് കോടി വരെയായിരുന്നു മിക്ക കച്ചവടക്കാരുടെയും വരുമാനം. സ്വമേധയാ വരുമാനം വെളിപ്പെടുത്തി നിയമനടപടികളും പ്രോസിക്യൂഷനും ഒഴിവാക്കാനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.

റെയ്ഡ് 200 കടകളില്‍

റെയ്ഡ് 200 കടകളില്‍

തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് അമ്പരന്ന ജീവനക്കാര്‍ മുംബൈയിലെ റോഡിന് വശങ്ങളിലായി പ്രവര്‍ത്തിക്കുന്ന 200 തട്ടുകടകളില്‍ റെയ്ഡ് നടത്തി. തട്ടുദോശയും ജിലേബിയും സാന്റ്‌വിച്ചുമൊക്കെ വില്‍ക്കുന്ന കടകളിലായിരുന്നു റെയ്ഡ്.താനെയിലെ പ്രശസ്തമായ വടാ പാവ് സെന്റര്‍, ഗട്ട്‌കോപ്പറിലെ ദോശ സെന്റര്‍, ദക്ഷിണ മുംബൈയിലെ ജിലേബിവാല തുടങ്ങിയ സ്ഥലങ്ങളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്.

5000 കോടി മുംബൈയില്‍ നിന്ന്

5000 കോടി മുംബൈയില്‍ നിന്ന്

ഏകദേശം 40,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം മുഖേന വെളിപ്പെടുത്തിയത്. ഇതില്‍ 5000 കോടിയും മുംബൈയിലും പരിസര പ്രദേശങ്ങളിലുമാണ്. എന്നാല്‍ പദ്ധതി അനുസരിച്ച് വരുമാനം വെളിപ്പെടുത്തിയവരെ ആദായ നികുതി വകുപ്പ് ഭാവിയില്‍ നിരന്തരം ശല്യം ചെയ്യുമെന്ന് ഭയക്കുന്നവരും കുറവല്ല

കള്ളപ്പണത്തിനെതിരെ കടുത്ത നടപടി

കള്ളപ്പണത്തിനെതിരെ കടുത്ത നടപടി

സെപ്റ്റംബര്‍ 30നാണ് കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതി അവസാനിച്ചത്. 30ന് രാത്രി 12 മണി വരെയാണ് ആദായ നികുതി ഓഫീസുകള്‍ പ്രവര്‍ത്തിച്ചത്. സെപ്റ്റംബര്‍ 30ന് ശേഷം കള്ളപ്പണം വെളിപ്പെടുത്തുന്നവരെ കാത്ത് കേന്ദ്രം കടുത്ത നടപടിക്കാണൊരുങ്ങുന്നത്. ആദായ നികുതി വകുപ്പ് കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണക്കാരെ കണ്ടെത്തി പിഴ ഈടാക്കാനാണ് നീക്കം.

English summary

Street sellers in Mumbai have declared Rs 50 crore properties to IT Dept

The centre’s scheme to make people pay taxes for their income under the Income Declaration Scheme (IDS) is coming up with great results. The roadside street vendors in Mumbai selling vada pav and chhole batore have declared Rs 50 crores property and cash.
Story first published: Monday, October 3, 2016, 14:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X