ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചാല്‍ എസ്എംഎസ് അലര്‍ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സ്രോതസ്സില്‍ നിന്നുള്ള നികുതി (ടിഡിഎസ്) സംബന്ധിച്ച് ശമ്പളക്കാരായ ആദായനികുതി ദായകര്‍ക്ക് ഇനി എസ്എംഎസ് അലര്‍ട് ലഭിക്കും. മൂന്നു മാസത്തിലൊരിക്കലാണ് എസ്എംഎസ് ലഭിക്കുക

 

2.5 കോടി നികുതിദായകര്‍ക്കാണ് പുതിയ സംവിധാനം പ്രയോജനപ്പെടുക.

എസ്എംഎസ് മൂന്ന് മാസത്തിലൊരിക്കല്‍

എസ്എംഎസ് മൂന്ന് മാസത്തിലൊരിക്കല്‍

മൂന്നു മാസത്തിലൊരിക്കലാണ് എസ്എംഎസ് ലഭിക്കുക. വൈകാതെ എല്ലാ മാസവും എസ്എംഎസ് ലഭിക്കാനുള്ള സംവിധാനം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഏര്‍പ്പെടുത്തും.

ടിഡിഎസ് അറിയാം

ടിഡിഎസ് അറിയാം

നിയമക്കുരുക്കളില്‍ പെടുന്നതും ഒന്നിലധികം തവണ നികുതിയടക്കേണ്ടിവരുന്നതും ശമ്പളക്കാര്‍ക്ക് താങ്ങാനാവാതെ വരുമെന്നും നികുതി ഈടാക്കല്‍ കൃത്യമായി അറിഞ്ഞിരിക്കാന്‍ പുതിയ സംവിധാനം സഹായകമാവുമെന്നും പദ്ധതിക്ക് തുടക്കം കുറിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

പരാതി പരിഹരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

പരാതി പരിഹരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

ടിഡിഎസിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാനും അദ്ദേഹം പ്രത്യക്ഷ നികുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. പുതിയ സംവിധാനമുപയോഗിച്ച് നികുതി വിവരങ്ങള്‍ ശമ്പളരേഖയുമായി ഒത്തുനോക്കാന്‍ കഴിയും.

പദ്ധതി രണ്ട് ഘട്ടമായി

പദ്ധതി രണ്ട് ഘട്ടമായി

രാജ്യത്തെ രണ്ടര കോടി നികുതിദായകര്‍ക്കാണ് പുതിയ സംവിധാനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. അടുത്ത പടിയായി ശമ്പള ഇതര വിഭാഗക്കാരായ നാലരക്കോടി നികുതി ദായകരിലേക്കും എസ്എംഎസ് സംവിധാനമെത്തിക്കും.

English summary

Salaried taxpayers to get SMS alerts on TDS deductions

As many as 2.5 crore salaried tax payers will now receive SMS alerts from the Income Tax department regarding their quarterly TDS deductions.
Story first published: Tuesday, October 25, 2016, 13:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X