തൃശൂര്‍: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റിക്കാര്‍ഡ് ലാഭമുണ്ടാക്കി കാത്തലിക് സിറിയന്‍ ബാങ്ക്. 53 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറു മാസത്തെ ലാഭം.
തൃശൂര്‍ ആസ്ഥാനമായുള്ള ബാങ്കിന്റെ 96 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ആദായമാണിത്. കഴിഞ്ഞ വര്‍ഷത്തെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 41 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം ഇത്രയും മികച്ച നേട്ടം കൈവരിക്കാനായത്.
ഈ വര്‍ഷത്തെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ചു പ്രവര്‍ത്തനലാഭം 95 കോടി രൂപയാണ്. കിട്ടാക്കടം 405 കോടി രൂപയില്‍നിന്ന് 331 കോടി രൂപയായി കുറച്ചുകൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞു. ബാങ്കിന്റെ കറന്റ് സേവിംഗ്സ് അക്കൗണ്ട് അനുപാതം 18.64 ശതമാനത്തില്‍നിന്ന് 21.30 ശതമാനമായി വര്‍ധിച്ചു. പവര്ത്തനചിലവില് വരുത്തിയ നിയന്ത്രണങ്ങളും, അക്കൗണ്ട് രംഗത്തെ വര്‍ധനയുമാണ് നേട്ടത്തിന് പിറകിലെന്ന് ബാങ്ക് അറിയിച്ചു.
ബാങ്കിന്റെ മൂലധന ശേഷി 115 കോടി രൂപ കൂടി വര്‍ധിപ്പിച്ചു. ഇനിയും വര്‍ധിപ്പിക്കാനുള്ള നടപടിക പുരോഗമിക്കുകയാണ്.പ്രവര്ത്തനചിലവില് വരുത്തിയ നിയന്ത്രണങ്ങളും, അക്കൗണ്ട് രംഗത്തെ വര്‍ധനയുമാണ് നേട്ടത്തിന് പിറകില്‍
Read Also: ഓരോ നോട്ടും സൂക്ഷിച്ച് നോക്കി വാങ്ങൂ കള്ളനോട്ടില്‍ കുടുങ്ങല്ലേ