500 രൂപയും 1000 രൂപയും ഇനി ഓര്‍മ്മ, കടലാസ് വില മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: നിലവിലുള്ള 500 രൂപ 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നിലവിലുള്ള 500,1000 രൂപ നോട്ടുകള്‍ അര്‍ദ്ധരാത്രിമുതല്‍ പിന്‍വലിക്കുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ പ്രചാരത്തിലുള്ള 500, 1000 നോട്ടുകള്‍ ഇനി വെറും കടലാസായി മാറുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 

കള്ളപ്പണം തടയാനും ഭീകരവാദികള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള ചരിത്രപരമായ നടപടിയാണിതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഡിസംബര്‍ 30 അവസാന ദിവസം

ഡിസംബര്‍ 30 അവസാന ദിവസം

നിലവില്‍ ജനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ തിരിച്ച് നല്‍കാം. പുതിയ 500 രൂപ 2000 രൂപ നോട്ടുകള്‍ വ്യാഴാഴ്ച പുറത്തിറക്കും. നിലവില്‍ ജനങ്ങളുടെ കയ്യിലുള്ള 500 രൂപ 1000 രൂപ നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ നല്‍കിയാല്‍ പകരം നോട്ടുകള്‍ നല്‍കും. ഒപ്പം ഇത് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും തടസ്സമില്ല.

മാര്‍ച്ച് 31 വരെ സമയം

മാര്‍ച്ച് 31 വരെ സമയം

50 ദിവസത്തിനുള്ളില്‍ കറന്‍സി മാറ്റി വാങ്ങാന്‍ സാധിക്കാത്തവക്ക് മാര്‍ച്ച് 31 വരെ പ്രത്യേകസംവിധാനം ഒരുക്കും. നോട്ടുകള്‍ മാറാന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുകയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുകയും വേണം.

ആവശ്യ സര്‍വീസുകള്‍ക്ക് പഴയ നോട്ട്

ആവശ്യ സര്‍വീസുകള്‍ക്ക് പഴയ നോട്ട്

ബുധനാഴ്ച ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കില്ല. എ.ടി.എം രണ്ട് ദിവസം അടച്ചിടും. സര്‍ക്കാര്‍ ആശുപത്രികള്‍-മെഡിക്കല്‍ സ്റ്റോറുകള്‍ റെയില്‍വേ ബുക്കിംഗ് കൗണ്ടര്‍ വിമാനത്താവളം സര്‍ക്കാര്‍ വക പാല്‍ പച്ചക്കറി ബൂത്തുകള്‍ പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തേക്ക് കൂടി നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും.

പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍

പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍

വ്യഴാഴ്ച മുതല്‍ പുതിയ 500, 2000 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കും. കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ ഒരുലക്ഷത്തിഇരുപത്തിഅയ്യായിരം കോടി രൂപയുടെ കള്ളപണ്ണം തിരിച്ച് പിടിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 500 രൂപ നോട്ടിന്റെ പ്രചാരത്തില്‍ 76 ശതമാനവും 1000 രൂപയുടെ പ്രചാരണത്തില്‍ 109 ശതമാനവും വര്‍ദ്ധനവുണ്ടായി. Read Also: കീറിയ നോട്ടുകള്‍ എങ്ങനെ മാറ്റി വാങ്ങിക്കാം ?

കള്ളപ്പണക്കാര്‍ക്ക് തിരിച്ചടി

കള്ളപ്പണക്കാര്‍ക്ക് തിരിച്ചടി

കള്ളപ്പണം അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ ജി.ഡി.പിയുടെ 23.7 ശതമാനമാണെന്നാണ് ലോക ബാങ്ക് കണക്ക്. നിലവില്‍ വലിയ നോട്ടുകളുടെ കെട്ടുകളായി കള്ളപ്പണം ഒളിപ്പിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം കനത്ത തിരിച്ചടിയായി. Read Also: നിങ്ങളുടെ പഴ്‌സിലുള്ളത് കള്ളനോട്ടാണോ ? ഒന്ന് ശ്രദ്ധിക്കാം

English summary

PM Narendra Modi declares Rs 500, 1000 notes to be invalid

In a move to curb the black money menace, PM Narendra Modi declared that from midnight currency notes of Rs 1000 and Rs 500 denomination will not be legal tender. People can deposit notes of Rs 1000 and Rs 500 in their banks from November 10 till December 30, 2016.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X