999 രൂപക്ക് വിമാനയാത്ര?ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പുതുവര്‍ഷ ഓഫറുകള്‍ പ്രഖ്യാപിച്ചു.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ പുതുവര്‍ഷ യാത്രാ ഓഫറുകള്‍ പുറത്തിറക്കി. എല്ലാ ചിലവുകളുമുള്‍പ്പെടെ 999രൂപക്കാണ് ഇന്‍ഡിഗോയുടെ 2017നെ വരവേല്‍ക്കാനുള്ള ഇളവുകള്‍ ആരംഭിക്കുന്നത്. ബാംഗ്ലൂര്‍-ഹൈദരാബാദ് റൂട്ടിലാണ് 999 രൂപാനിരക്കില്‍ എയര്‍ടിക്കറ്റുകള്‍ ലഭ്യമാവുക.

 
999 രൂപക്ക് ഇന്‍ഡിഗോയില്‍ വിമാനയാത്ര നടത്താം

ക്രിസ്മസ്സ് ദിനമായ ഡിസംബര്‍ 25ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ നേടാന്‍ സാധിക്കൂ. ഓഫറിന്റെ അടിസ്ഥാനത്തില്‍ 2017 ജനുവരി 9 മുതല്‍ ഏപ്രില്‍ 17 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാം.

ഇത് കൂടാതെ ജയ്പൂര്‍-പുനെ 2313രൂപ, ദില്ലി-ബാംഗ്ലൂര്‍ 2534രൂപ, ദില്ലി-ഗുവഹാട്ടി 2417രൂപ, ദില്ലി-ഗോവ 3116രൂപ എന്നിങ്ങനെ ഇളവുചെയ്തിട്ടുണ്ട്.

സമാന ഓഫറുകളുമായി എയര്‍ ഏഷ്യയും ജെറ്റ് എയര്‍ വെയ്‌സും ഗോ എയറും നേരത്തെ രംഗത്തെത്തിയിരുന്നു. എമിറേറ്റ്‌സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളും വര്‍ഷാവസാന ഓഫറുകളും പുതുവര്‍ഷ ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാനിരക്കില്‍ 40ശതമാനം ഇളവുവരുത്തിയാണ് എമിറേറ്റ്‌സിന്റെ വാര്‍ഷിക അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ്.
എയര്‍ ഏഷ്യയുടേയും ജെറ്റ് എയര്‍വേസിന്റേയും പുതുവര്‍ഷ ഓഫറുകള്‍ ആരംഭിക്കുന്നത് 917രൂപ, 990രൂപയെന്ന് ക്രമത്തിലാണ്.

ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പലതരം ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വിമാനകമ്പനികള്‍. ക്രിസ്മസ്-ന്യൂ ഇയര്‍ വിമാന കമ്പനികള്‍ക്ക് പൊതുവേ ഉല്‍സവകാലമാണ്.

വിമാനയാത്രകളില്‍ ഇളവുമായി എമിറേറ്റ്‌സ്

English summary

IndiGo Announces Sale With Tickets Starting From Rs 999

IndiGo has unveiled a promotional offer, selling tickets from as low as Rs 999. This offer is applicable on the Bengaluru-Hyderabad route.
Story first published: Tuesday, December 20, 2016, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X