പാചകവാതക സിലിണ്ടറുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവ്

കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി പാചകവാതക സിലിണ്ടര്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവു ലഭിക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി പാചകവാതക സിലിണ്ടര്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവു ലഭിക്കും. പാചക വാതക സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ പണം ഓണ്‍ലൈനായി നല്‍കുന്നവര്‍ക്കാണ് ഈ ഡിസ്‌ക്കൗണ്ട് ലഭിക്കുക. സിലിണ്ടറിന്റെ വില്‍പന വിലയില്‍ അഞ്ച് രൂപയുടെ കിഴിവാണ് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ ഓയില്‍ കമ്പനികളെല്ലാം ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി.

 
എല്‍പിജി  സിലിണ്ടര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ ഇളവ്‌


ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. ഇതിനായി കമ്പനികളുടെ വെബ്‌സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി റീ ഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യണം. അവിടെ തന്നെ പണം അടയ്ക്കാനുള്ള സംവിധാവുമുണ്ടാവും. ഡിസ്‌ക്കൗണ്ടിന് ശേഷമുള്ള തുകയാവും വെബ്‌സൈറ്റിലും ആപ്പിലും ലഭിക്കുന്നത്. സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഒപ്പം നല്‍കുന്ന ക്യാഷ് മെമ്മോയിലും ഈ തുക രേഖപ്പെടുത്തിയിട്ടുണ്ടാവും.

 

പുതിയ സംവിധാനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ ക്യാഷ്‌ലെസ് ഇടപാടുകളിലേക്ക് തിരിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കിയാല്‍ 0.75 ശതമാനം ഡിസ്‌ക്കൗണ്ട് എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.

ആധാറില്ലേല്‍ സബ്‌സിഡിയില്ല, വരുന്നത് ആധാര്‍ കാലംആധാറില്ലേല്‍ സബ്‌സിഡിയില്ല, വരുന്നത് ആധാര്‍ കാലം

English summary

Book And Pay Online, Get Rs 5 Discount Per LPG Cylinder

To provide cash-less transactions, the government had asked oil companies to pay consumers 0.75 per cent discount on cashless fuelling of petrol and diesel at petrol pumps.
Story first published: Wednesday, January 4, 2017, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X