പുതിയ ഒരു രൂപ നോട്ട് ഉടൻ എത്തും

Posted By: Swathimol
Subscribe to GoodReturns Malayalam

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഉടൻ ഒരു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ പുറത്തിറക്കും. പിങ്ക്, പച്ച നിറങ്ങളിലായിരിക്കും നോട്ടുകൾ പുറത്തിറങ്ങുക.

നോട്ടസാധുവാക്കലിനുശേഷം 2000 രൂപയുടെ നോട്ടും പുതിയ 500 രൂപ നോട്ടും റിസർവ് ബാങ്ക് അവതരിപ്പിച്ചതിനു തൊട്ടുപിറകെയാണ് പുതിയ രൂപത്തിൽ ഒരു രൂപ നോട്ടുകളെത്തുന്നത്. 9.7 സെന്റിമീറ്റർ നീളവും 8.3 സെന്റിമീറ്റർ വീതിയുമുള്ള നോട്ടിന്റെ മുകൾഭാഗത്ത് 'ഭാരത് സർക്കാർ' എന്നും താഴെ 'ഗവൺമെന്റ് ഓഫ് ഇന്ത്യ' എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും.

പുതിയ ഒരു രൂപ നോട്ട് ഉടൻ എത്തും

ധനകാര്യ മന്ത്രാലയ സെക്രട്ടറിശക്തികാന്താ ദാസിന്റെ ദ്വിഭാഷാ ഒപ്പുകളും നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. രൂപയുടെ ചിഹ്നം, ഒരു രൂപ നാണയത്തിന്റെ ചിത്രം എന്നിവയും നോട്ടിലുണ്ടാകും. റിസർവ് ബാങ്ക് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ എല്ലാ കറൻസി നോട്ടുകളിലും അച്ചടിച്ചിട്ടുള്ള സത്യമേവ ജയതേ എന്ന വാക്കും പുതിയ ഒരു രൂപ നോട്ടിൽ കാണാം. മഹാരാഷ്ട്രയിലെ 'സാഗർ സമ്രാട്ട്' എന്ന കിണറിന്റെ ചിത്രമാകും നോട്ടിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുക.

malayalam.goodreturns.in

Read more about: rbi, rupee, ആർബിഐ, രൂപ
English summary

RBI to introduce new Rs 1 currency note

The Reserve Bank of India (RBI) will soon introduce currency notes of one rupee.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns