ഞെട്ടിപ്പിക്കുന്ന പുതിയ നിരക്കുകളുമായി എസ്.ബി.ഐ

Posted By: Swathimol
Subscribe to GoodReturns Malayalam

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കഴിഞ്ഞ മാസം സർവീസ് ചാ‍ർജുകളിൽ ഭേദ​ഗതി വരുത്തിയിരുന്നു. പുതുക്കിയ സർവ്വീസ് ചാ‍ർജുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇവയൊക്കെയാണ് പരിഷ്കരിച്ച നിരക്കുകൾ.

1. എ.ടി.എം ചാർജ്

എസ്.ബി.ഐയുടെ എ.ടി.എമ്മുകളിൽ നിന്ന് ഓരോ തവണയും പണം പിൻവലിക്കുന്നതിന് 25 രൂപ സർവ്വീസ് ചാർജ് ഈടാക്കും. ഒരു മാസം
അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് നാല് പ്രാവശ്യത്തിൽ കൂടുതൽ പണം പിൻവലിച്ചാൽ 50 രൂപയാകും ചാർജ്. മറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിക്കുന്നതെങ്കിൽ 20 രൂപ സേവന നികുതി ഈടാക്കും. എസ്.ബി.ഐയുടെ തന്നെ എ.ടി.എമ്മുകൾക്ക് 10 രൂപ അധിക സേവന നികുതി ഉണ്ടായിരിക്കുന്നതാണ്.

2. ഓൺലൈൻ പണമിടപാട്

ഇന്റർനെറ്റ് ബാങ്കിം​ഗ്, യു.പി.ഐ, ഐ.യു.എസ്.എസ്.ഡി എന്നിവയിലൂടെ ഒരു ലക്ഷം രൂപവരെയുള്ള ഐ.എം.പി.എസ് ഫണ്ട് കൈമാറുന്നതിന് 5 രൂപ സേവന നികുതി ഈടാക്കും. ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിലാണെങ്കിൽ 15 രൂപയും രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയിലാണെങ്കിൽ 25 രൂപയുമായിരിക്കും സർവ്വീസ് ചാർജ്.

3. ബാങ്ക് അധികൃതർ വഴിയുള്ള നിക്ഷേപം

ബാങ്ക് അധികൃതർ വഴി 10000 രൂപ വരെയുള്ള നിക്ഷേപത്തിന് നിക്ഷേപ തുകയുടെ 0.25 ശതമാനം സേവന നികുതിയായി ഈടാക്കും. ഇത് 2 രൂപ മുതൽ 8 രൂപ വരെയാകാം. ബാങ്ക് അധികൃതർ വഴി 2000 രൂപ പിൻവലിച്ചാൽ തുകയുടെ 2.5 ശതമാനം വരെ ഈടാക്കും. ഇത് ആറ് രൂപ വരെയാകാം.

4. കാർഡ്

റുപേ ക്ലാസിക്ക് കാർഡുകൾ മാത്രമാകും ഇനി സൗജന്യമായി ലഭിക്കുക. മറ്റ് കാർഡുകൾക്ക് നിരക്ക് അനുസരിച്ച് പണം ഈടാക്കും.

5. ചെക്ക്ബുക്ക് ചാർജ്

ഒരു 10 ലീഫുകളുള്ള ചെക്ക് ബുക്കിന് 30 രൂപയും സേവന നികുതിയും ഈടാക്കും. 25 ലീഫുകളുള്ള ചെക്ക് ബുക്കിന് 75 രൂപയും സേവന നികുതിയും 50 ലീഫുള്ളതാണെങ്കിൽ 150 രൂപയും നികുതിയുമാകും ഈടാക്കുക.

6.കേടുപാട് സംഭവിച്ച നോട്ടുകളുടെ കൈമാറ്റം

കേടുപാട് സംഭവിച്ച 20 നോട്ടുകളോ 5000 രൂപ വരെയുള്ള തുകയോ കൈമാറുന്നതിന് സർവ്വീസ് ചാർജ് ഈടാക്കില്ല. എന്നാൽ 20ലധികം നോട്ടുകളുണ്ടെങ്കിൽ ഒരു നോട്ടിന് രണ്ട് രൂപയും സേവനനികുതിയും ഈടാക്കും. 5000 രൂപയ്ക്ക് മുകളിലുള്ള മൂല്യത്തിന് 1000 രൂപയ്ക്ക് 5 രൂപയും സേവന നികുതിയുമാകും ഈടാക്കുക.

malayalam.goodreturns.in

English summary

Here are SBI's new service charges that kick in from today

State Bank of IndiaBSE -0.42 % (SBI) had announced several revisions in charges on different services last month. The new charges kick in from today, June 1.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns