മണ്ണെണ്ണയ്ക്കും പെൻഷനും ഇനി ആധാ‌‍‌‌‍ർ നി‍ർബന്ധം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭിക്കാനും അടല്‍ പെന്‍ഷന്‍ യോജന വഴി പെൻഷൻ ലഭിക്കാനും ആധാര്‍ കാർഡ് നിര്‍ബന്ധമാക്കി. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 30നു ശേഷം മണ്ണെണ്ണയ്ക്ക് സബ്‌സിഡി ലഭിക്കില്ല. അ​ട​ൽ പെ​ൻ​ഷ​ൻ യോ​ജ​ന​ക്ക്​ ജൂ​ൺ 15ന്​ ​മു​മ്പ് ആ​ധാ​ർ ​വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും​​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു.

 

ആധാര്‍കാര്‍ഡ് നിശ്ചിതസമയത്തിനുള്ളില്‍ കിട്ടാത്തവര്‍ക്ക് മണ്ണെണ്ണ സബ്‌സിഡി തുടര്‍ന്നും ലഭിക്കാന്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിം​ഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, കിസാന്‍ പാസ്ബുക്ക്, ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തൊഴില്‍ കാര്‍ഡ് എന്നിവയിലൊന്ന് ഹാജരാക്കണം. ആധാര്‍കാര്‍ഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും വേണം.

മണ്ണെണ്ണയ്ക്കും പെൻഷനും ഇനി ആധാ‌‍‌‌‍ർ നി‍ർബന്ധം

ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ഗാ​ർ​ഹി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ്​ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മ​ണ്ണെ​ണ്ണ സ​ബ്​​സി​ഡി​യോ​ടെ ന​ൽ​കു​ന്ന​ത്. സ​ബ്​​സി​ഡി കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​തെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

18 വ​യ​സ്സു മു​ത​ൽ 40 വ​രെ​യു​ള്ള പൗ​ര​ന്മാ​ർ​ക്ക്​ നി​ശ്ചി​ത പ​ണ​മ​ട​ച്ചാ​ൽ 60 വ​യ​സ്സി​ന്​ ശേ​ഷം 1000 മു​ത​ൽ 5000 രൂ​പ വ​രെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ അ​ട​ൽ പെ​ൻ​ഷ​ൻ യോ​ജ​ന.

malayalam.goodreturns.in

English summary

Aadhaar mandatory for kerosene subsidy, Atal Pension Yojana

The Aadhaar card has now been made mandatory for government subsidy on purchase of kerosene and benefits of Atal Pension Yojana.
Story first published: Monday, June 5, 2017, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X