ഖത്തറിലേയ്ക്കുള്ള വിമാനയാത്രയ്ക്ക് ഇനി ചിലവേറും

അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിമാന യാത്രകള്‍ സംബന്ധിച്ച ആശങ്ക തുടരുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭീകരരെ സഹായിക്കുന്നു എന്നാരോപിച്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന യാത്രകള്‍ സംബന്ധിച്ച ആശങ്ക തുടരുന്നു. എന്നാൽ ഇന്ത്യയില്‍ നിന്ന് ഖത്തറിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ - ദോഹ വിമാനങ്ങള്‍ യു.എ.ഇയുടെ ആകാശത്തുകൂടി പറക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് യു.എ.ഇ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ സാധാരണ പോലെ സര്‍വ്വീസ് നടത്താനാകും.

ഖത്തറിലേയ്ക്കുള്ള വിമാനയാത്രയ്ക്ക് ഇനി ചിലവേറും

അനുമതി നിഷേധിച്ചാൽ ഇന്ത്യൻ വിമാനങ്ങള്‍ക്ക് ഇറാനില്‍ ചെന്നശേഷം ഖത്തറിലേയ്ക്ക് പറക്കേണ്ടി വരും. ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധനച്ചിലവ് വര്‍ധിപ്പിക്കും. ഇത് നിരക്ക് വര്‍ധനയ്ക്ക് കാരണമാകും.

ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സുമാണ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേയ്ക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്. നിലവിലെ സാഹചര്യം ഈ സർവ്വീസുകളെ ബാധിക്കും.

malayalam.goodreturns.in

English summary

Flights to Qatar will operate, but may get longer, costlier

Three Indian carriers - Jet Airways, AI Express and IndiGo - and Qatar Airways+ (QA) fly between India and Doha.
Story first published: Tuesday, June 6, 2017, 16:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X