ഇവിടെ പെട്രോളിന് ഇത്ര വിലക്കുറവോ?? വില കേട്ടാൽ കണ്ണ് തള്ളും!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്ലോബൽ പെട്രോൾ പ്രൈസ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ പെട്രോളിന്റെ ശരാശരി വില 1.01 ഡോളറാണ്. അതായത് 64.91 രൂപ. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലാണ് സാധാരണ പെട്രോളിന് വില കുറവ്. എന്നാൽ നികുതികളും സബ്സിഡികളും വിലക്കയറ്റത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടാണ് ലോകം മുഴുവൻ പെട്രോൾ വിലയിൽ വലിയ വ്യത്യാസങ്ങളുള്ളത്. പെട്രോൾ വില ഏറ്റവും കുറവുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

 

ടർക്ക്മെനിസ്ഥാൻ

ടർക്ക്മെനിസ്ഥാൻ

ഇന്ധനത്തിന് ഏറ്റവും വില കുറഞ്ഞ ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ടർക്ക്മെനിസ്ഥാൻ.18.64 രൂപയാണ് ഇവിടെ പെട്രോളിന്റെ വില.

അൾജീരിയ

അൾജീരിയ

ഇന്ധന വില കുറഞ്ഞ ലോകത്തിലെ മൂന്നാമത്തെ രാജ്യം. വെറും 20.56 രൂപയ്ക്ക് ഇവിടെ പെട്രോൾ ലഭിക്കും.

കുവൈറ്റ്

കുവൈറ്റ്

പെട്രോളിന് വില കുറഞ്ഞ മറ്റൊരു രാജ്യമാണ് കുവൈറ്റ്. 22.49 രൂപയാണ് ഇവിടുത്തെ വില. കഴിഞ്ഞ മൂന്നുമാസമായി ഈ വിലയിൽ മാറ്റമില്ല.

സൗദി അറേബ്യ

സൗദി അറേബ്യ

സൗദി അറേബ്യയിലും പെട്രോളിന് വളരെ വിലക്കുറവാണ്. ലിറ്ററിന് വെറും 23.79 രൂപയാണ് ഇവിടുത്തെ വില.

ഇക്വഡോ‍ർ

ഇക്വഡോ‍ർ

ഇക്വഡോറിലും വളരെ കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കും. 25 രൂപയ്ക്ക് ഇവിടെ നിന്ന് ഒരു ലിറ്റർ പെട്രോൾ വാങ്ങാം.

ഇറാൻ

ഇറാൻ

25.71 രൂപയാണ് ഇറാനിലെ ഇപ്പോഴത്തെ പെട്രോൾ വില. എന്നാൽ മൂന്നുമാസത്തിന് മുമ്പുള്ള വിവരങ്ങൾ ലഭ്യമല്ല.

ഖത്തർ

ഖത്തർ

ഇറാനിനേക്കാൾ അൽപ്പം വില കൂടുതലാണ് ഖത്തറിൽ. 27.63 രൂപയാണ് ഇവിടെ ഒരു ലിറ്റർ പെട്രോളിന്റെ വില. ഈ വിലയിൽ ചെറിയ വ്യത്യാസം മാത്രമേ ഖത്തറിൽ ഉണ്ടാകാറുള്ളൂ.

മലേഷ്യ

മലേഷ്യ

30 രൂപയുണ്ടെങ്കിൽ മലേഷ്യയിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ ലഭിക്കും. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇവിടെ വില അൽപ്പം കൂടിയിട്ടുണ്ട്.

യു.എ.ഇ

യു.എ.ഇ

31 രൂപയ്ക്ക് യു.എ.ഇയിൽ പെട്രോൾ ലഭിക്കും. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇവിടെ പെട്രോളിന്റെ വിലയിൽ 5.9% വ‌‍ർദ്ധനവുണ്ടായിട്ടുണ്ട്.

ബ‍ർമ്മ

ബ‍ർമ്മ

ബർമ്മയിലും വളരെ കുറഞ്ഞ വിലയ്ക്ക് പെട്രോൾ ലഭിക്കും. 36.63 രൂപയാണ് ഇവിടെ പെട്രോളിന്റെ വി‌ല.

malayalam.goodreturns.in

English summary

Cheapest countries to buy petrol in 2017

Countries that export oil tend to have lower prices but taxes and subsidies have a significant impact on prices too meaning there are huge differences around the world.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X