മൈക്രോസോഫ്ടിൽ കൂട്ടപിരിച്ചുവിടൽ; തൊഴിൽ നഷ്ടമാകുന്നത് ആയിരക്കണക്കിന് ജീവനക്കാർക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും മികച്ച ഐടി കമ്പനികളിൽ ഒന്നും ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയുമാണ് മൈക്രോസോഫ്റ്റ്. എന്നാൽ സോഫ്റ്റ്വെയർ സേവനങ്ങൾ കുറച്ച് ക്ലൗഡ് കമ്പ്യൂട്ടിം​ഗിലും ബിസിനസ്സ് സ‍‍‍ർവ്വീസിലും ശ്രദ്ധ കേന്ദിരീകരിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാ​ഗമായി ആയിരക്കണക്കിന് ജീവനക്കാരെ കമ്പനിയിൽ നിന്ന് പുറത്താക്കുമെന്നാണ് റിപ്പോർട്ട്.

മാർക്കറ്റിം​ഗ്/ സെയിൽസ് വിഭാഗം
 

മാർക്കറ്റിം​ഗ്/ സെയിൽസ് വിഭാഗം

മാർക്കറ്റിം​ഗ്, സെയിൽസ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ ഭീഷണി കൂടുതൽ ബാധിക്കുക. കമ്പനി ജീവനക്കാർക്ക് അയച്ച കത്തിൽ പിരിട്ടുവിടലിനെക്കുറിച്ച് നേരിട്ട് പറയുന്നില്ല. എന്നാൽ പുന:സംഘടനയ്ക്കു ശേഷം നിരവധി തൊഴിലവസരങ്ങൾ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നുണ്ട്.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം ജൂലൈയിൽ കമ്പനി 2850 പേരെ പിരിച്ചുവിട്ടിരുന്നു. സ്മാർട്ട്ഫോൺ വിഭാ​ഗവുമായി ബന്ധപ്പെട്ട ജോലിക്കാർക്കാണ് അന്ന് തൊഴിൽ നഷ്ടമായത്. ജനുവരിയിലും 700 പേ‍രെ കമ്പനി പിരിച്ചു വിട്ടിരുന്നു.

ഉത്പന്നങ്ങളുടെ വികസനം

ഉത്പന്നങ്ങളുടെ വികസനം

മൈക്രോസോഫ്ടിന്റെ ക്ലൗഡ് സോഫ്ട്വെയറായ അസു‍ർ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനാണ് ഇനി കമ്പനി പ്രാധാന്യം നൽകുക. ഈ മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയാണ് മൈക്രോസോഫ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വർഷം ഈ രം​ഗത്ത് കമ്പനി 93 ശതമാനം വളർച്ച കൈവരിച്ചിരുന്നു.

എതിരാളികൾ

എതിരാളികൾ

ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ, സുരക്ഷാ പ്രോഗ്രാമുകൾ, ഡാറ്റാബേസ്, കമ്പ്യൂട്ടർ ഗെയിംസ്, വിനോദ സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെട്ട മിക്ക മേഖലകളിലും പ്രാ​ഗത്ഭ്യം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. എന്നാൽ ക്ലൗഡ് സോഫ്ട് വെയർ വികസനത്തിൽ ആമസോണിൽ നിന്നും ​ഗൂ​ഗിളിൽ നിന്നും മൈക്രോസോഫ്ട് കടുത്ത മത്സരം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കമ്പനി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.

ചുവടുമാറ്റത്തിന് പിന്നിൽ

ചുവടുമാറ്റത്തിന് പിന്നിൽ

കമ്പ്യൂട്ടർ രംഗത്തെ കുത്തക നിലനിർത്തിയിരുന്ന മൈക്രോസോഫ്ട് ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ സംരംഭങ്ങളുടെയും ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്. വിൻഡോസ് ഓപ്പറേറ്റിം​ഗ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. കമ്പനിക്ക് കോടിക്കണക്കിന് രൂപ ഉണ്ടാക്കി കൊടുത്തിരുന്നെങ്കിലും വിൻഡോസ് ഉൾപ്പെടെയുള്ള സോഫ്ട് വെയർ മേഖലയിലെ വരുമാനത്തിലുണ്ടായ ഇടിവാണ് മൈക്രോസോഫ്ടിന്റെ ഈ ചുവടുമാറ്റത്തിന് പിന്നിൽ.

malayalam.goodreturns.in

English summary

Microsoft could lay off ‘thousands’ as it focuses more on cloud services

Microsoft reorganized its global sales force today to heighten its focus on selling cloud services instead of standalone pieces of software. So thousands of jobs could be cut down the line as a result of the sales shuffle.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X