ജൂലൈ 12ന് പെട്രോൾ പമ്പ് ഉടമകളുടെ രാജ്യവ്യാപക സമരം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ 12ന് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക സമരത്തിനൊരുങ്ങുന്നു. ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ്
(എഐപിഡിഎ) സമരത്തിനൊരുങ്ങിയിരിക്കുന്നത്.

 

അതേസമയം, പെട്രോളിയം ഡീലേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന വ്യാപകമായി 11ന് പമ്പുകള്‍ അടച്ച് സമരം ചെയ്യും. 10ന് അര്‍ധരാത്രി മുതല്‍ 11ന് അര്‍ധരാത്രി വരെയാണ് സമരം. 9,10 തീയതികളില്‍ പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 12ന് പെട്രോൾ പമ്പ് ഉടമകളുടെ രാജ്യവ്യാപക സമരം

ഇന്ധന വില പ്രതിദിനം മാറ്റുന്ന പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐപിഡിഎ സമരം ആ​ഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ പമ്പുകളടച്ചിട്ടുള്ള രാജ്യവ്യാപക പ്രതിഷേധമാണ് അസോസിയേഷൻ നടത്തുക. ജൂലൈ 12 ന് ഇന്ധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നും അസോസിയേഷന്‍ അറിയിച്ചു.

നേരത്തെ ഇന്ധനവില പ്രതിദിനമാക്കുന്നതിനെതിരെ പമ്പുടമകള്‍ സമരം നടത്താനൊരുങ്ങിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രിയും എണ്ണക്കമ്പനി മേധാവികളും പമ്പുടമകളുടെ അസോസിയേഷനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറിയത്.

malayalam.goodreturns.in

English summary

Petroleum Dealers To Go On Strike On July 12

Petroleum Dealers To Go On Strike On July 12
Story first published: Saturday, July 8, 2017, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X