സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ ഒരുങ്ങി വീണ്ടും ഫ്ലിപ്കാ‍ർട്ട്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ വ്യാപാര രം​ഗത്തെ പ്രമുഖരായ സ്നാപ്ഡീലിനെ സ്വന്തമാക്കാനൊരുങ്ങി വീണ്ടും ഫ്ളിപ്കാര്‍ട്ട്. ഇത് സംബന്ധിച്ച ആദ്യ നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. 90 കോടി മുതൽ 95 കോടി ഡോളർ വരെയാണ് ഫ്ലിപ്കാ‍ർട്ടിന്റെ പുതിയ വാ​ഗ്ദാനം. എന്നാൽ സ്നാപിഡീലിന്റെ തീരുമാനം ഇതുവരെ വ്യക്തമല്ല.

 

ഫ്ലിപ്കാർട്ട് ആദ്യം ഓഫർ ചെയ്ത 85 കോടി ഡോളർ സ്നാപ്ഡീൽ നിരസിച്ചതാണ് മുമ്പ് ഏറ്റെടുക്കൽ നടപടി നടക്കാതിരിക്കാൻ കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്ലിപ്കാ‍ർട്ട് ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്.

സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ ഒരുങ്ങി വീണ്ടും ഫ്ലിപ്കാ‍ർട്ട്

സോഫ്ട് ബാങ്ക് സ്നാപിഡീലിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സ്നാപ്ഡീൽ നിക്ഷേപത്തിലൂടെ മാത്രം സോഫ്ട്ബാങ്കിന് നഷ്ടമായത് 2960 കോടി രൂപയാണ്. ഇതിനെ തുടർന്നാണ് സ്നാപ്ഡീലിനെ ഫ്ലിപ്കാർട്ടിന് വിൽക്കാൻ സോഫ്ട്ബാങ്ക് തീരുമാനിച്ചത്.

അമേരിക്കൻ കമ്പനിയായ ആമസോണിന്റെ വരവോടെ ഇന്ത്യൻ ഇ കൊമേഴ്സ് സ്ഥാപനങ്ങൾ തമ്മിലുണ്ടായ മത്സരമാണ് സ്നാപ്ഡീലിന്റെ പതനത്തിന് കാരണം. വൻ വിലക്കുറവിൽ സാധനങ്ങൾ വിറ്റഴിച്ചതാണ് കമ്പനിയുടെ തകർച്ചയ്ക്ക് പ്രധാന കാരണം.

malayalam.goodreturns.in

English summary

Flipkart lifts bid for rival Snapdeal to up to $950 mn

Online retailing major Flipkart is believed to have sent a revised offer of $900-950 million to buy smaller rival, Snapdeal, according to sources.
Story first published: Tuesday, July 18, 2017, 16:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X