ഭാരത് 22: കേന്ദ്രം പുതിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് പുറത്തിറക്കി

ഭാരത് 22 എന്ന പേരിൽ കേന്ദ്രം പുതിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രം ഭാരത് 22 എന്ന പേരിൽ പുതിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പുറത്തിറക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പുതിയ ഇടിഎഫ് പ്രഖ്യാപിച്ചത്.

22 കമ്പനികളുടെ ഷെയറുകൾ ഉൾപ്പെടുന്നതാണ് ഭാരത് 22. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, ചില സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിലാണ് ഗവൺമെന്റ് ഓഹരികൾ വ്യാപാരം ചെയ്യുക.

കേന്ദ്രം പുതിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് പുറത്തിറക്കി

നാല് ബാങ്കിങ് ഓഹരികളും ഇതിൽ ഉൾപ്പെടും. എസ്ബിഐ, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയാണ് ആ നാല് ബാങ്കുകൾ. കൂടാതെ ഇതര കമ്പനികളായ നാൽകോ, ഒഎൻജിസി, ഐഒസി, ബിപിസിഎൽ, കോൾ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ഭാരത് 22ൽ ഉൾപ്പെടുന്നു.

ഐസിഐസിഐ പ്രൂഡന്‍ഷ്യലിനാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല. ഇതിൽ ഉൾപ്പെടുന്ന ഓഹരികളിൽ 90 ശതമാനവും ഫ്യൂച്ചറുകളാണ്.
അതായത് വാങ്ങുന്നയാളും വിൽപ്പനക്കാരും തമ്മിലുണ്ടാക്കുന്ന ധാരണയുടെ പേരിൽ ഭാവിയിൽ ഒരു നിശ്ചിത അളവിലുള്ള ഇക്വിറ്റി ഓഹരികൾ വാങ്ങാൻ അല്ലെങ്കിൽ വിൽക്കുന്നതിനുള്ള കരാറാണിത്.

malayalam.goodreturns.in

English summary

Government Launches New Exchange-Traded Fund (ETF) Bharat-22

Finance Minister Arun Jaitley has announced a new exchange-traded fund (ETF) - Bharat-22 - to sell government stakes in 22 firms under its asset sale programme.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X