ടെക്ക് മഹീന്ദ്രയിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

ടെക്ക് മഹീന്ദ്രയിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്രയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കഴിഞ്ഞ കുറച്ച് പാദങ്ങളിലായി കമ്പനിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതിനെ തുടർന്നാണ് ശമ്പളം വെട്ടിക്കുറയ്ക്കൽ.

20 ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് നിലവിൽ ഇത് സംബന്ധിച്ച് സിഇഒയുടെ ഇ-മെയില്‍ ലഭിച്ചത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ് എന്നിവ‍ർക്ക് ഉൾപ്പെടെയാണ് ശമ്പളം കുറച്ചിരിക്കുന്നത്. 10 മുതൽ 20 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

ടെക്ക് മഹീന്ദ്രയിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

കമ്പനിയുടെ പ്രകടനം മെച്ചപ്പെടുന്ന മുറയ്ക്ക് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുമെന്നും ഇ-മെയിലിൽ പറയുന്നു. പ്രധാന ഐടി സ്ഥാപനങ്ങളുടെയെല്ലാം സ്ഥിതിയും മറിച്ചല്ല.

ഇൻഫോസിസ്, കൊ​ഗ്നിസന്റ് തുടങ്ങിയ കമ്പനികളും എക്സിക്യൂട്ടിവുകളുടെ ശമ്പള വർദ്ധന തത്ക്കാലത്തേയ്ക്ക് വേണ്ടെന്ന് വച്ചിരിക്കുകയാണ്. കൂടാതെ കൊ​ഗ്നിസന്റ് ജീവനക്കാർക്ക് സ്വയം വിരമിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. ഉയർന്ന ഉദ്യോ​ഗസ്ഥരെ ലക്ഷ്യം വച്ചായിരുന്നു ഈ നടപടികളും.

malayalam.goodreturns.in

English summary

Tech Mahindra top execs take 10-20% pay cut

Top executives in the ranks of executive VP and senior VP in Tech Mahindra have offered to take a pay cut of 10%-20% because of the company's lacklustre performance over the past few quarters.
Story first published: Friday, August 4, 2017, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X