പുതിയ കാറിന്റെ ഫോട്ടോ ഇനി ഫേസ്ബുക്കിലിടേണ്ട!!! ആദായ നികുതി വകുപ്പിന്റെ പിടിവീഴും

Posted By:
Subscribe to GoodReturns Malayalam

പുതുതായി വാങ്ങിയ ആഡംബര കാറുകളുടെയും വീടുകളുടെയും മറ്റ് വിലപിടിപ്പിള്ള വസ്തുക്കളുടെ ഫോട്ടോ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നവരാണ് അധികവും. എന്നാൽ ഇനി ഇത്തരം പോസ്റ്റുകൾ ഇടുന്നത് സൂക്ഷിച്ച് മതി. കാരണം ആദായ നികുതി വകുപ്പ് നിങ്ങളുടെ പിന്നാലെയുണ്ട്.

പ്രൊജക്ട് ഇൻസൈറ്റ്

അടുത്ത മാസം മുതൽ ആദായ നികുതി വകുപ്പ് കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരയെും പിടികൂടാൻ വിർച്വൽ വിവരങ്ങളും ഉപയോഗിച്ചു തുടങ്ങും. കള്ളപ്പണം കണ്ടെത്താനുള്ള പ്രൊജക്ട് ഇൻസൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം.

അടുത്ത മാസം മുതൽ

ആദായ നികുതി വകുപ്പിന് നൽകിയിരിക്കുന്ന വരുമാന കണക്കുകളെക്കാൾ കൂടുതൽ ചെലവുകൾ സോഷ്യൽ മീഡിയകളിലൂടെ കണ്ടെത്തിയാൽ പിടിവീഴും. ഈ വിവരങ്ങൾ കൂടി അടിസ്ഥാനമാക്കിയുള്ള ഡാറ്റ അവലോകനം നടത്താനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ വിശദമായ പരിശോധനകൾ നടത്തും. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും.

ആദ്യഘട്ടം

പദ്ധതി നടപ്പിലാക്കുന്നതിന് എൽ ആൻഡ് ടി ഇൻഫോടെക്ക് എന്ന സ്ഥാപനവുമായി ആദായ നികുതി വകുപ്പ് കഴിഞ്ഞ വർഷം കരാറൊപ്പിട്ടിരുന്നു. ആദ്യഘട്ട നടപടികളാണ് അടുത്ത മാസം നടപ്പിലാക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗം, ഓഹരി നിക്ഷേപം, മറ്റ് പണമിടപാടുകൾ എന്നിവയും നിരീക്ഷിക്കും.

രണ്ടാം ഘട്ടം

രണ്ടാം ഘട്ട നടപടികൾ ഡിസംബറോടെ നടപ്പിലാക്കും. ആദ്യഘട്ടത്തിൽ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്താകും രണ്ടാഘട്ട നടപടികൾ. 2018 മേയിലാകും അവസാന ഘട്ടം. 1000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

malayalam.goodreturns.in

English summary

Now, an Instagram post of your new car, watch may lead taxmen to your door

A photo of your shiny new luxury car on Instagram or a costly watch on Facebook may lead the taxman to your door as the tax department from next month will begin amassing virtual information to trace black money.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns