​ഗൂ​ഗിൾ ഡിജിറ്റൽ പേയ്മെന്റ് രം​ഗത്തേയ്ക്ക്; ആപ്പ് പ്രഖ്യാപനം തിങ്കളാഴ്ച

ഇന്ത്യയില്‍ ഡിജിറ്റല്‍ പണം കൈമാറ്റത്തില്‍ വിപ്ലവം കുറിക്കാന്‍ ഗൂഗിള്‍ എത്തുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വിപ്ലവം കുറിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. തേസ് എന്ന പേരിലുള്ള ഗൂഗിളിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തിങ്കളാഴ്ച പ്രഖ്യാപിക്കും.

അതിവേഗത്തില്‍ ഡിജിറ്റല്‍ പണമിടപാട് എന്ന വാഗ്ദാനവുമായാണ് ഗൂഗിള്‍ തേസ് പുറത്തിറക്കുന്നത്. പണം കൈമാറാൻ അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‍സി കോഡോ ആവശ്യമില്ല. പേ ടിഎം, മൊബിവിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലും ഉപയോഗിക്കാവുന്നതാണ്.

​ഗൂ​ഗിൾ ഡിജിറ്റൽ പേയ്മെന്റ് രം​ഗത്തേയ്ക്ക്

ഗൂഗിളിനു പിന്നാലെ ഫെയ്സ്ബുക്കും വാട്സാപ്പും ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തിറങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്. നിലവിലുള്ള യുപിഐ സേവനദാതാക്കള്‍ക്ക് തേസ് വെല്ലുവിളിയാകുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ തേസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത ഉള്‍പ്പെടെയുള്ളവ‍ർ പങ്കെടുക്കും. തേസിന്റെ യുപിഐ ടെസ്റ്റിങ് വിജയകരമായി പൂര്‍ത്തിയായെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജൂലൈയില്‍ അറിയിച്ചിരുന്നു.

malayalam.goodreturns.in

English summary

Google to launch digital payment app 'Tez' in India on September 18

Joining the digital payment bandwagon in India and eclipsing WhatsApp's plans, Google is launching a Unified Payments Interface (UPI)-based digital payment service called "Tez" on September 18.
Story first published: Friday, September 15, 2017, 15:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X