​ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം എം.എ. യൂസഫലിക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടികയിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. ​ദുബായിലെ അറേബ്യൻ ബിസിനസ് മാ​ഗസിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. തുടർച്ചയായി എട്ടാം തവണയാണ് യൂസഫലി ഒന്നാം സ്ഥാനത്തെത്തുന്നത്.

ഒന്നാമനാകാൻ കാരണം

ഒന്നാമനാകാൻ കാരണം

ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പവും വ്യാപാര മേഖലയിലെ ശക്തമായ സാന്നിദ്ധ്യവുമാണ് യൂസഫലി പട്ടികയിൽ തുടർച്ചയായി ഒന്നാമതെത്താൻ കാരണം. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

വരുമാനം

വരുമാനം

44,800 കോടി രൂപയാണ് ലുലു ​ഗ്രൂപ്പിന്രെ വിറ്റുവരവ്. ​ഗൾഫ്, ഇന്ത്യ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 138 റീട്ടെയ്ൽ സ്ഥാപനങ്ങളാണ് കമ്പനിക്കുള്ളത്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!

സുനിൽ വസ്വാനി

സുനിൽ വസ്വാനി

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാലിയോൺ ​ഗ്രൂപ്പ് ചെയർമാൻ സുനിൽ വസ്വാനിയാണ്. 18 രാജ്യങ്ങളിലായി 72 ലൊക്കേഷനുകളിൽ 10,000ൽ പരം ജീവനക്കാരുള്ള ഒരു ഗ്രൂപ്പാണിത്. ദുബായിയിൽ ബിസിനസ് ലൈസൻസ് നേടാം വെറും അഞ്ച് മിനിട്ടിനുള്ളിൽ; സംഗതി വളരെ സിമ്പിളാണ്!!!

കബീർ മുൽചന്ദാനി

കബീർ മുൽചന്ദാനി

ഫൈവ് ഹോൾഡിം​ഗ്സ് ഗ്രൂപ്പ് ചെയർമാൻ കബീർ മുൽചന്ദാനി പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുംബൈസ് മാ‍ർക്കറ്റ‍ർ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ദുബായിലാണ് ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നത്. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

മലയാളികൾ

മലയാളികൾ

വി.പി.എസ്. ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, എൻ.എം.സി. ഹെൽത്ത് സി.ഇ.ഒ. പ്രശാന്ത് മങ്ങാട്ട്, ലുലു എക്സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്, ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മലബാർ ഗ്രൂപ്പ് ഇന്റർനാഷണൽ എം.ഡി. ഷംലാൽ അഹമ്മദ്, യു.എ.ഇ. എക്സ്‌ചേഞ്ച് സി.ഇ.ഒ. പ്രമോദ് മങ്ങാട്ട്, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, കെഫ് ഹോൾഡിങ്‌സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, സുനിൽ ജോൺ, മുഹമ്മദ് ജാഫർ മുസ്തഫ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ. അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!

malayalam.goodreturns.in

English summary

Revealed: 50 Most Powerful Indians in the UAE

The annual Arabian Business Indian Power List features many successful business leaders whose wealth adds up to billions of dollars. Yusuffali MA tops the list, in no short part because he made Lulu Group an international leviathan, he comes in as our number one thanks to his humanitarian activities around the world.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X