പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പിപിഎഫിനും ആധാർ നിർബന്ധം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പിപിഎഫിനും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, പിപിഎഫ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം, കിസാൻ വികാസ് പത്ര എന്നിവയ്ക്ക് കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കി. നിലവിലുള്ള നിക്ഷേപകർ ഡിസംബർ 31ന് മുമ്പ് ആധാർ നമ്പർ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമർപ്പിക്കണം.

ധനമന്ത്രാലയം പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ് അക്കൗണ്ട്സ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം, കിസാൻ വികാസ് പത്ര എന്നിവയ്ക്ക് ഇതു സംബന്ധിച്ച് പ്രത്യേകം ഗസറ്റ് നോട്ടിഫിക്കേഷനുകൾ നൽകി കഴിഞ്ഞു.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പിപിഎഫിനും ആധാർ നിർബന്ധം

ആദായ നികുതി റിട്ടേണിന് പുറമെ വിവിധ സബ്സിഡികള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്‍ഷന്‍, ഉച്ചക്കഞ്ഞി പദ്ധതി എന്നിവക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കിയിരുന്നു. ഐറിസ് സ്കാനുകളും വിരലടയാളങ്ങളും രേഖപ്പെടുത്തുന്ന ആധാർ കാർഡുകൾ 2009-ലാണ് നിലവിൽ വന്നത്.

പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹ്യ സുരക്ഷ പദ്ധതികള്‍ തുടങ്ങിയവയുമായി ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബർ 31 ആണ്.

malayalam.goodreturns.in

English summary

Aadhaar now a must for post office deposits, PPF, KVP

The government has made biometric identification Aadhaar mandatory for all post office deposits, PPF, the National Savings Certificate scheme and Kisan Vikas Patra. Existing depositors have been given time till December 31, 2017 to provide the 12-digit unique identification number.
Story first published: Friday, October 6, 2017, 15:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X