ദീപാവലി: ഗോള്‍ഡ് ബോണ്ടിന്റെയും ഇടിഎഫിന്റെയും ട്രേഡിംഗ് സമയം നീട്ടി

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗോള്‍ഡ് ബോണ്ടിന്റെയും ഇടിഎഫിന്റെയും ട്രേഡിംഗ് സമയം നീട്ടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഎസ്ഇക്ക് പിന്നാലെ എന്‍എസ്ഇയും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ധന്‍തേരസ് നാളില്‍ ഗോള്‍ഡ് ബോണ്ടിന്റെയും ഇടിഎഫിന്റെയും വ്യാപാര സമയം നീട്ടി. ഒക്ടോബര്‍ 17ന് വൈകീട്ട് ഏഴു വരെയാണ് വ്യാപാര സമയം വര്‍ധിപ്പിച്ചിരിക്കുന്നത്.

അക്ഷയ ത്രിതീയ നാളിലേത് പോലെ തന്നെ ദീപാവലിക്ക് മുമ്പുള്ള ധന്‍തേരസ് നാളിലും സ്വര്‍ണം വാങ്ങുന്നത് മംഗളകരമായ കാര്യമാണെന്നാണ് ഇന്ത്യക്കാരുടെ വിശ്വാസം. ഒക്ടോബര്‍ 19ന് വൈകീട്ട് 6.30മുതല്‍ 7.30 വരെയാണ് ദീപാവലി മുഹുര്‍ത്ത വ്യാപാരം.

ഗോള്‍ഡ് ബോണ്ടിന്റെയും ഇടിഎഫിന്റെയും ട്രേഡിംഗ് സമയം നീട്ടി

പ്രധാനമായും അഞ്ചുദിവസം നീണ്ടുനില്‍ക്കുന്നതാണ് ദീപാവലി ഉത്സവം. അതിന്റെ ആദ്യ ദിനമാണ് ധന്‍ തേരസ്. മൂന്നാം ദിവസമാണ് ദീപാവലി. ധന്‍ തേരസിന് സ്വര്‍ണക്കടകളില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും വളരെയധികമാണ്.

കഴിഞ്ഞയാഴ്ച ബിഎസ്ഇയും വ്യാപാര സമയം നീട്ടിയിരുന്നു. 17ന് ഏഴു വരെയാണ് ബിഎസ്ഇയും വ്യാപാര സമയം ദീർഘിപ്പിച്ചിരിക്കുന്നത്. പതിവ് വ്യാപാര സമയം 09.15 മുതൽ 3.30 വരെയാണ്.

malayalam.goodreturns.in

English summary

NSE to extend trade in gold ETFs, sovereign gold bond on Dhanteras

After BSE, National Stock Exchange (NSE) has announced to extend the trading session for gold exchange traded funds (ETF) and Sovereign Gold Bond on October 17 till 1900 hours on the occasion of Dhanteras, a festival celebrated two days before Diwali.
Story first published: Friday, October 6, 2017, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X