ഫേസ്ബുക്ക്, പെപ്സി ഇന്ത്യൻ മേധാവികൾ രാജി വച്ചു

ഫേസ്ബുക്കിന്റെ ഇന്ത്യ മാനേജിങ് ഡയറക്ട‍ർ ഉമാങ് ബേഡിയും പെപ്സികോയുടെ ഇന്ത്യൻ വിഭാ​ഗം ചെയ‍ർമാനും സിഇഒയുമായ ഡി. ശിവകുമാറും രാജി വച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ​ഗോള സോഷ്യൽ മീഡിയ നെറ്റ്‍വ‍ർക്കായ ഫേസ്ബുക്കിന്റെ ഇന്ത്യ മാനേജിങ് ഡയറക്ട‍ർ ഉമാങ് ബേഡിയും ആ​ഗോള ശീതള പാനീയ കമ്പനിയായ പെപ്സികോയുടെ ഇന്ത്യൻ വിഭാ​ഗം ചെയ‍ർമാനും സിഇഒയുമായ ഡി. ശിവകുമാറും രാജി വച്ചു. ഇരു കമ്പനികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉമാങ് ബേഡി

ഉമാങ് ബേഡി

2016ലാണ് ബേഡി ഫേസ്ബുക്കിൽ ജോലിക്കെത്തുന്നത്. അതിന് മുമ്പ് അഡോബി സിസ്റ്റംസിന്റെ ദക്ഷിണേഷ്യ മാനേജിം​ഗ് ഡയറക്ടറായിരുന്നു. ഫേസ്ബുക്കിന്റെ ദക്ഷിണേഷ്യ കൺസ്യൂമ‍ർ ആൻഡ് മീഡിയ വിഭാ​ഗം ഡയറക്ട‍ർ സന്ദീപ് ഭൂഷണായിരിക്കും ഫേസ്ബുക്ക് ഇന്ത്യയുടെ ഇടക്കാല മേധാവി. ജോൺസൺ ആൻഡ് ജോൺസൺ കാൻസ‍‍ർ ഉണ്ടാക്കും!!! പിഴ 417 മില്ല്യണ്‍ ഡോളര്‍

ഡി. ശിവകുമാ‍ർ

ഡി. ശിവകുമാ‍ർ

2013ലാണ് ശിവകുമാ‍ർ പെപ്സി ഇന്ത്യയുടെ തലപ്പത്തെത്തുന്നത്. അതിന് മുമ്പ് നോക്കിയ ഇന്ത്യയുടെ എം.ഡിയായിരുന്നു. പെപ്സി വിടുന്ന അദ്ദേഹം ആദിത്യ ബി‍ർള ​ഗ്രൂപ്പിൽ കോ‍‍ർപ്പറേറ്റ് ബിസിനസ് സ്ട്രാറ്റ‍ർജി വിഭാ​ഗം ​ഗ്രൂപ്പ് മേധാവിയായി ചുമതലയേൽക്കുമെന്നാണ് സൂചന. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

വിൽപ്പനയിൽ സമ്മ‍ർദ്ദം

വിൽപ്പനയിൽ സമ്മ‍ർദ്ദം

കാ‍ർബണേറ്റഡ് ശീതള പാനീയങ്ങളുടെ വിൽപ്പനയിൽ സമ്മർദ്ദം നേരിടുന്ന പശ്ചാത്തലത്തിലാണ് ഡി. ശിവകുമാ‍ർ പെപ്സി വിടുന്നത്. കൊക്ക കോളയുടെ ഇന്ത്യൻ മേധാവി വെങ്കിടേശ് കിനിയും ഏതാനും മാസം മുമ്പ് രാജി വച്ചിരുന്നു. ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാ‍‍ർ ഇവരാണ്

malayalam.goodreturns.in

English summary

Facebook India MD Umang Bedi resigns, Sandeep Bhushan named interim head

Umang Bedi, managing director, India and South Asia, at Facebook has resigned, the social media network said.“We confirm that Umang Bedi will be leaving his role and Facebook at the end of this year,” the company said in a statement.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X