പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും

പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്ന പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും. രണ്ട് ലക്ഷം പേരെ ചേർത്ത് വർഷം 30000 കോടി രൂപ പിരിച്ചെടുക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.

ഉദ്ഘാടനം ദുബായിൽ

ഉദ്ഘാടനം ദുബായിൽ

ചിട്ടിൽ ആളെ ചേർക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ നിർവ്വഹിക്കും. കെഎസ്എഫ്ഇയും കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡും (കിഫ്ബി) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസികളുടെ നിക്ഷേപം കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികളിലൂടെയാകും സമാഹരിക്കുക. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

നിക്ഷേപ പരിധി

നിക്ഷേപ പരിധി

ചിട്ടിയിൽ മാസം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. കൂടാതെ ചിട്ടിയിൽ ചേരുന്നവർക്ക് പ്രത്യേക ഇൻഷുറൻസ്, പെൻഷൻ സ്കീം എന്നിവയും നടപ്പിലാക്കും. ചിട്ടി നടത്തിപ്പിന് കെഎസ്എഫ്ഇ ജീവനക്കാരുടെ സംഘടനയുമായി ധനമന്ത്രി ചർച്ച നടത്തി. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം

സുരക്ഷിതത്വം ഉറപ്പ്

സുരക്ഷിതത്വം ഉറപ്പ്

കെഎസ്എഫ്ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയിൽ ചേരാം. സമ്പൂർണ കോർ ബാങ്കിങ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

ഇടപാടുകൾ ഓൺലൈനിൽ

ഇടപാടുകൾ ഓൺലൈനിൽ

ഓൺലൈനായാണ് ചിട്ടിയിലെ മുഴുവൻ ഇടപാടുകളും നടത്തുക. വിദേശത്ത് നിന്ന് പണം ട്രാൻസ്ഫർ ചെയ്യുന്ന ഏജൻസികൾ മുഖേന കെഎസ്എഫ്ഇലേയ്ക്ക് അയയ്ക്കുന്ന തവണ സംഖ്യ കിഫ്ബിയുടെ നിക്ഷേപ പദ്ധതിയിലേയ്ക്ക് ബോണ്ടായി നേരിട്ടെത്തും. ചിട്ടി വിളിക്കുന്നവർക്കും നറുക്ക് വീഴുന്നവർക്കും നൽകാനാവശ്യമായ തുക കെഎസ്എഫ്ഇയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റും. പ്രവാസികൾക്ക് ചിട്ടി പിടിക്കാം വിദേശത്ത് നിന്ന് തന്നെ; മാസത്തവണയും ലേലവും ഓൺലൈൻ വഴി

കേന്ദ്ര നിയമം

കേന്ദ്ര നിയമം

ചിട്ടിയ്ക്ക് കേന്ദ്രനിയമം വന്നതോടെ സുതാര്യമായി ഓൺലൈൻ സംവിധാനം വേണം. അതിനാൽ സ്വകാര്യ മേഖലയിലെ പ്രമുഖ ചിട്ടി കമ്പനികളും അതിനുള്ള സോഫ്ട്‍‍വെയറുകൾ തയ്യാറാക്കി കഴിഞ്ഞു. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!

malayalam.goodreturns.in

English summary

Pravasi Chitty to tap NRI investments

Pravasi Chitty will start in November. The government's objective is to collect Rs 30000 crore by adding 2 lakh people.
Story first published: Wednesday, October 11, 2017, 13:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X