റിസർവ് ബാങ്കിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഒഴിവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാൻ ഒരുങ്ങുന്നു. ഇതിനായി ആ‍ർബിഐ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ്, ടാക്സേഷൻ, ബ‍ജറ്റ് എന്നിവ കൈകാര്യ ചെയ്യുന്നതിനാണ് സിഎഫ്ഒയെ തേടുന്നത്.

 

ആ‍ർബിഐയുടെ പ്രവ‍ർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ റാങ്കോടെയായിരിക്കും നിയമനം.

റിസർവ് ബാങ്കിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഒഴിവ്

ചുരുങ്ങിയത് 15 വർഷം പ്രവർത്തി പരിചയമുള്ള ചാ‍ർട്ടേഡ് അക്കൗണ്ടന്റുമാ‍ർ, കോസ്റ്റ് അക്കൗണ്ടന്റ്സ്, എംബിഎ ഫിനാൻസ് എന്നീ യോ​ഗ്യതയുള്ളവരെയാണ് പരി​ഗണിക്കുന്നത്. അപേക്ഷകന് 57 വയസ്സിൽ കൂടാൻ പാടില്ല.

സ്ഥിര നിയമനമോ കരാ‍ർ നിയമനമോ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. സ്ഥിര നിയമനമാണെങ്കിൽ 2.58 ലക്ഷം രൂപയായിരിക്കും മാസ ശമ്പളം. എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ലഭിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 ആണ്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

malayalam.goodreturns.in

English summary

RBI looking for a CFO

The Reserve Bank of India is looking to recruit a chief financial officer to handle, among other things, its accounts, taxation and budget. The post will be in the rank of an executive director of the RBI.
Story first published: Monday, October 23, 2017, 10:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X