കാത്തലിക് സിറിയന്‍ ബാങ്ക് ഐപിഒ 2019ല്‍

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ സ്ഥാപന നിക്ഷേപകരിലൂടെ 400 മുതൽ 600 കോടി വരെ സമാഹരിക്കുമെന്നും 2019 മാർച്ചിനു ശേഷം ഐപിഒ ഉണ്ടാകുമെന്നും കാത്തലിക് സിറിയൻ ബാങ്ക്. പ്രതിസന്ധികളെ അതിജീവിച്ച് ബാങ്ക് നേട്ടത്തിന്റെ പാതയിലേക്കു കടന്നെന്നു ചെയർമാൻ സി. അനന്തരാമൻ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് 1.55 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിലും ലാഭം നേടി. ക്യൂ.ഐ.പിയിൽ നിന്ന് നിക്ഷേപം ലഭിക്കുകയും ധനസ്ഥിതി കൂടുതൽ സ്ഥിരത കൈവരിക്കുകയും ചെയ്താൽ അടുത്ത സാമ്പത്തിക വർഷം ബാങ്ക് പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാത്തലിക് സിറിയന്‍ ബാങ്ക് ഐപിഒ 2019ല്‍

 

2016 സാമ്പത്തിക വർഷം 149 കോടി നഷ്ടത്തിലായിരുന്നു ബാങ്ക്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭത്തിന്റെ പ്രധാന പങ്ക് ട്രഷറി വിഭാഗത്തിൽ നിന്നായിരുന്നു.

ഈ വർഷം ആദ്യ പാദത്തിൽ ഒൻപതു കോടിയുടെയും രണ്ടാം പാദത്തിൽ 34 കോടിയുടെയും മൊത്ത വരുമാനം ലഭിച്ചു. ആദ്യപാദത്തിൽ 14 കോടിയുടെ നഷ്ടം നേരിട്ടെങ്കിലും രണ്ടാം പാദത്തിൽ ലാഭത്തിലായെന്നും അദേഹം കൂട്ടിച്ചേർത്തു.

malayalam.goodreturns.in

English summary

Catholic Syrian Bank expects to raise funds by December

Kerala-based Catholic Syrian Bank (CSB) hopes to conclude its fundraising exercise by December. T S Anantharaman, chairman, said the second half of the exercise would be concluded by then. CSB needs Rs 400-600 crore. Sources say SSG Capital Management, InCred Finance, Aion Capital, JM Financial and Everstone-backed IndoStar Capital are among the investors which have shown interest.
Story first published: Tuesday, October 24, 2017, 10:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X