കേരളത്തിൽ ഐ​ടിക്കാർക്ക് ഇനി നല്ലകാലം; ടെ​ക്നോ​സി​റ്റി​ ശി​ലാ​സ്ഥാ​പ​നം 27ന്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെ​ക്നോ​പാ​ര്‍ക്കി​ന്‍റെ നാ​ലാം​ഘ​ട്ട വി​ക​സ​ന​മാ​യ ടെ​ക്നോ​സി​റ്റി​യു​ടെ ശി​ലാ​സ്ഥാ​പ​നം രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് വെ​ള്ളി​യാ​ഴ്ച്ച നി​ർ​വ​ഹി​ക്കും. ടെ​ക്നോ​സി​റ്റി​യു​ടെ നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഐ​ടി പ്രൊഫഷണൽസിന് വൻ തോതിലുള്ള തൊഴിൽ സാധ്യതയാകും ലഭിക്കുക.

 

ടെ​ക്നോ​സി​റ്റി പ​ദ്ധ​തി

ടെ​ക്നോ​സി​റ്റി പ​ദ്ധ​തി

ദേ​ശീ​യ​ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും 400 ഏ​ക്ക​റി​ലാ​ണ് ടെ​ക്നോ​സി​റ്റി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ 300 ഏ​ക്ക​ര്‍ ഐ​ടി മേ​ഖ​ല​യ്ക്കാ​ണ്. 100 ഏ​ക്ക​റി​ല്‍ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ നോ​ള​ജ്സി​റ്റി​യും ഉ​യ​രും.

നിർമ്മാണ കാലയളവ്

നിർമ്മാണ കാലയളവ്

ര​ണ്ടു​ വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ടെ​ക്നോ​സി​റ്റിയുടെ നി​ര്‍മ്മാണം പൂ​ര്‍ത്തി​യാ​കു​മെ​ന്നാണ് വിലയിരുത്തൽ. ടെ​ക്നോ​പാ​ര്‍ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചെ​റു​കി​ട, ഇ​ട​ത്ത​രം ഐ​ടി ക​മ്പ​നി​ക​ള്‍ക്കു പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കാ​ന്‍ പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ സ്ഥ​ലം ന​ൽ​കാ​നും പദ്ധതിയുണ്ട്.

മുൻഗണന

മുൻഗണന

ഐ​ടി സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ചില പു​തി​യ പ്ര​വ​ണ​ത​ക​ൾക്കായിരിക്കും ടെ​ക്നോ​സി​റ്റിയിൽ പ്രാധാന്യം നൽകുക. അവയിൽ ചിലത് താഴെ പറയുന്നവയാണ്.

  • കോ​ഗ്നി​റ്റീ​വ് അ​ന​ലി​റ്റി​ക്സ്
  • ഐ​ഒ​ടി
  • സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി
  • ബ്ലോ​ക് ചെ​യി​ന്‍
  • ഇ-​മൊ​ബി​ലി​റ്റി
  • സ്പെ​യ്സ് സ​യ​ന്‍സ്
  • ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്
നി​ർ​മ്മാ​ണച്ചെ​ല​വ്

നി​ർ​മ്മാ​ണച്ചെ​ല​വ്

ടെ​ക്നോ​സി​റ്റി കാമ്പസി​ല്‍ സ​ര്‍ക്കാ​ര്‍ ര​ണ്ടു​ ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണ​ച്ചെ​ല​വ് 105 കോ​ടി രൂ​പ​യാ​ണ്. 100 കോ​ടി രൂ​പ കി​ഫ്ബി​യി​ല്‍ നി​ന്നും അ​ഞ്ചു കോ​ടി രൂ​പ ടെ​ക്നോ​പാ​ര്‍ക്ക് ഫ​ണ്ടി​ല്‍ നി​ന്നും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

malayalam.goodreturns.in

English summary

it boost kerala technocity construction kick off on oct 27

Kerala’s information technology arena would get a big boost with its dream of a satellite IT City, Technocity, turning real after a few years of its announcement. On October 27, Kerala will see the realization of this ambitious dream when the foundation stone for the first government IT building will be laid by President Ram Nath Kovind in Thiruvananthaapuram.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X