ഭാരത് 22 ഇടിഎഫിന് നവംബര്‍ 15 മുതല്‍ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബര്‍ 15ന് തുടങ്ങും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബര്‍ 15ന് തുടങ്ങും. നവംബര്‍ 17നാണ് ന്യൂ ഫണ്ട് ഓഫര്‍ ക്ലോസ് ചെയ്യുക. വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 14ന് അപേക്ഷിക്കാം.

റീട്ടെയിൽ നിക്ഷേപകർക്ക് 15 മുതൽ 17 വരെയാണ് സമയം. എല്ലാ വിഭാ​ഗം നിക്ഷേപകർക്കും 3 ശതമാനം ഡിസ്കൗണ്ട് നൽകും.

ഭാരത് 22 ഇടിഎഫിന് നവംബര്‍ 15 മുതല്‍ അപേക്ഷിക്കാം

കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എന്‍എഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒഎന്‍ജിസി, ഐഒസി, എസ്ബിഐ, ബിപിസിഎല്‍, കോള്‍ ഇന്ത്യ, നാല്‍കോ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ക്കു പുറമെ ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍ആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല. നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന പണം സ്ഥാപനങ്ങളുടെ പ്രവ‍ർത്തന മികവ് നോക്കി അവയുടെ ഓഹരികളിൽ നിക്ഷേപിക്കുകയാണ് ചെയ്യുക.

malayalam.goodreturns.in

English summary

Bharat 22 ETF to open for public subscription on November 15

Bharat 22 exchange traded fund (ETF) is all set to open for public subscription on November 15, ICICI Prudential Asset Management Company while filing the launch documents for the open-ended ETF said on Saturday. Anchor investors could participate in the new fund offer (NFO) on November 14, it said.
Story first published: Monday, October 30, 2017, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X