കേരള ബാങ്ക് അനുമതി; റിസർവ് ബാങ്ക് നബാർഡിന് വിട്ടു

കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശം, റിസർവ് ബാങ്ക് നബാർഡിന് വിട്ടു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശം, റിസർവ് ബാങ്ക് നബാർഡിന്റെ പരിഗണനയ്ക്കു വിട്ടു. നബാർഡിന്റെ ശുപാർശ വരുന്ന മുറയ്ക്കു കേരള ബാങ്ക് രൂപീകരിക്കുന്നതിനു തത്വത്തിൽ അനുമതി നൽകുമെന്നു റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ യു.വി. പാട്ടീൽ സഹകരണ വകുപ്പിന് അയച്ച കത്തിൽ വ്യക്തമാക്കി.

ഛത്തീസ്ഗഡിലും ജാർഖണ്ഡിലും ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചു സംസ്ഥാന ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, യുപി, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ഇതേ ദിശയിൽ നീങ്ങുകയാണ്.

കേരള ബാങ്ക് അനുമതി; റിസർവ് ബാങ്ക് നബാർഡിന് വിട്ടു

കേരള ബാങ്ക് എന്നാണു ചുരുക്കപ്പേരിൽ അറിയപ്പെടുകയെങ്കിലും ബാങ്കിന്റെ യഥാർഥ നാമം കേരള സഹകരണ ബാങ്ക് എന്നായിരിക്കും. ബാങ്ക് രൂപീകരണം യാഥാർഥ്യമാകണമെങ്കിൽ ജില്ലാ ബാങ്കുകളുടെ ജനറൽ ബോഡി വിളിച്ചു ചേർത്തു ലയന പ്രമേയം പാസാക്കണം.

കേരള സഹകരണ ബാങ്ക് ചിങ്ങം ഒന്നിന് (2018 ആഗസ്റ്റ് 16ന്) യാഥാര്‍ഥ്യമാകുമെന്നാണ് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരം.

malayalam.goodreturns.in

English summary

Major impetus to Kerala Bank formation

Constitution of the Kerala Bank has received a major impetus with the Reserve Bank of India seeking recommendations from the National Bank for Agriculture and Rural Development for according in-principal clearance for the State government’s proposal.
Story first published: Friday, November 3, 2017, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X