കള്ളപ്പണക്കാരുടെ ലിസ്റ്റ് പുറത്ത്!!! മന്ത്രിമാരും സിനിമാനടനന്മാരും ഉൾപ്പെടെ പ്രമുഖ‍ർ ലിസ്റ്റിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍.കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. ജര്‍മന്‍ ദിനപത്രമായ സിഡ്‌ഡോയിച്ചെ സെയ്തൂങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

 

ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനം

ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനം

180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായി ചേര്‍ന്നാണ് രേഖകള്‍ ശേഖരിച്ചിരിക്കുന്നത്. പുറത്തുവന്ന രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. തട്ടുകടക്കാര്‍ക്ക് കോടികള്‍ വരുമാനം, ഞെട്ടിത്തരിച്ച് ആദായനികുതി വകുപ്പ്

ലിസ്റ്റിലുള്ള പ്രമുഖർ

ലിസ്റ്റിലുള്ള പ്രമുഖർ

 • വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ
 • ബിജെപി എംപി ആ‍ർ.കെ. സിൻഹ
 • കോൺ​ഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ
 • ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ
 • സ‍ഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത്
 • നീരാ റാഡിയ

കേരളത്തില്‍ ഇത്രയ്ക്ക് കള്ളന്മാരോ ? കള്ളപ്പണം 1200 കോടി

ലിസ്റ്റിലുള്ള പ്രമുഖ കമ്പനികൾ

ലിസ്റ്റിലുള്ള പ്രമുഖ കമ്പനികൾ

 • സണ്‍ ടിവി
 • എസ്സാര്‍- ലൂപ്
 • എസ്എന്‍സി ലാവ്ലിന്‍
 • സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍
 • അപ്പോളോ ടയേഴ്സ്
 • ജിന്‍ഡാല്‍ സ്റ്റീല്‍സ്
 • ഹാവെല്‍സ്
 • ഹിന്ദുജ
 • എമാര്‍ എംജിഎഫ്
 • വീഡിയോകോണ്‍
 • ഡി.എസ് കണ്‍സ്ട്രക്ഷന്‍
 • ഹിരാനന്ദനി ഗ്രൂപ്പ്
 • വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്
 • ജിഎംആര്‍ ഗ്രൂപ്പ്

പ്രധാനമന്ത്രിയുടെ ആസ്തി രണ്ട് കോടി; അരുൺ ജയ്റ്റ്ലി അതുക്കും മേലെ

രഹസ്യ സമ്പാദ്യങ്ങൾ

രഹസ്യ സമ്പാദ്യങ്ങൾ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ രഹസ്യ സമ്പാദ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാരഡൈസ് പേപ്പറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ കോടീശ്വരന്മാര്‍ ഇവരാണ്...ഒന്നാമൻ യൂസഫ് അലി

നാലാമത്തെ പട്ടിക

നാലാമത്തെ പട്ടിക

നാലാമത്തെ പട്ടികയാണ് ഐസിഐജെ ഇപ്പോള്‍ പുറത്തുവിടുന്നത്. 2013-ല്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള 612 ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ജനീവ എച്ച്. എസ്. ബി. സി ബാങ്കില്‍ അക്കൗണ്ടുള്ളവരുടെയും കഴിഞ്ഞ കൊല്ലം പാനമ രേഖകളിലൂടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പൊലീസ് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

malayalam.goodreturns.in

English summary

Paradise Papers: The rich and powerfuls' black money trail comes to light in largest-ever data leak

18 months after the Panama Papers, the biggest ever financial data leak came to light today, obtained by German newspaper Suddeutsche Zeitung and probed by the International Consortium of Investigative Journalists (ICIJ) in collaboration with 96 news agencies including the Guardian, the BBC and the New York Times, among others.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X