മോദിയുടെ എട്ടിന്റെ പണി; കാശ് വാരിയത് ഈ ബിസിനസുകാരൻ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2016 നവംബർ എട്ടിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം ഞെട്ടി. എന്നാൽ ഒരാൾ മാത്രം സന്തോഷം കൊണ്ട് തുള്ളിച്ചാടി, പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ. നോട്ട് നിരോധനത്തെ തുടർന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടമാണ് ഇ-പെയ്മെന്റ് കമ്പനിയായ പേടിഎമ്മിനെ തേടിയെത്തിയത്.

പേടിഎമ്മിന്റെ തുടക്കം
 

പേടിഎമ്മിന്റെ തുടക്കം

2010 ഓഗസ്റ്റിലാണ് വിജയ് ശേഖര്‍ ശര്‍മ്മ പേടിഎമ്മിന് തുടക്കം കുറിച്ചത്. കറൻസി ഇല്ലാതെ ഓൺലൈൻ വഴി പണമിടപാട് നടത്തുക എന്നതായിരുന്നു പേടിഎമ്മിന് പിന്നിലെ ആശയം. എന്നാൽ തുടക്കത്തിൽ വേണ്ടത്ര പ്രചാരണം പേടിഎമ്മിന് ലഭിച്ചിരുന്നില്ല. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം പേടിഎം ജനശ്രദ്ധ നേടാൻ തുടങ്ങി. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വോലറ്റാണ് പേടിഎം. ദിവസം 50 ലക്ഷം ഇടപാടുകളാണ് പേടിഎമ്മിലൂടെ നടക്കുന്നത്. ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാ‍‍ർ ഇവരാണ്

100 കോടി ഇടപാട്

100 കോടി ഇടപാട്

2016ൽ 100 കോടി ഇടപാടുകളാണ് പേടിഎം നടത്തിയത്. മറ്റു ഇ-പേയ്മെന്റ് കമ്പനികളേക്കാൾ പതിന്മടങ്ങ് നേട്ടമാണ് പേടിഎം സ്വന്തമാക്കിയത്. 20 കോടി സ്ഥിരം സന്ദർശകരാണ് ആപ്പിലും വെബ്സൈറ്റിലുമുള്ളത്. മാസം എട്ടു കോടി സ്ഥിരം സന്ദർശകരുമുണ്ട്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!

ഡിമാന്‍ഡ് കൂടി

ഡിമാന്‍ഡ് കൂടി

മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് മുമ്പ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്തതോടെ ഓണ്‍ലൈന്‍ റിചാര്‍ജ്ജിന് ഡിമാന്‍ഡ് കൂടി. ഇതോടെ പേ ടിഎമ്മിന്റെ വരുമാനവും കുത്തനെ കൂടി. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

82 കോടിയുടെ വീട്

82 കോടിയുടെ വീട്

82 കോടി രൂപ വില മതിക്കുന്ന വീടാണ് വിജയ് ശേഖര്‍ ശര്‍മ്മ ഇപ്പോൾ സ്വന്തമായുള്ളത്. ഫോബ്സ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കോടീശ്വരനായ വിജയ് ശേഖർ ശർമ. ജപ്പാനിലെ സോഫ് ബാങ്കിൽ 1.4 ബില്യൺ ഡോളർ നിക്ഷേപമുള്ള ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് പേടിഎം. 'ഓയോ' റൂംസിനെ കുറിച്ച് കേട്ടിട്ടുണ്ടോ?റിതേഷെന്ന യുവാവിന്റെ അദ്ധ്വാനമാണ് ഓയോ റൂംസ്

malayalam.goodreturns.in

English summary

Demonetisation made people understand mobile payments

Digital payments are not driven solely by cash backs any more, they are now convenience centric, said Paytm founder and CEO Vijay Shekhar Sharma, in an interview. The mobile payments firm has stopped offering cash backs to ‘repeat’ customers. Paytm, backed by Japan’s Softbank and China’s Alibaba, has seen a fourfold rise in monthly transactions to 200 million, since demonetisation.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X