പഞ്ചാബ് നാഷണല്‍ ബാങ്ക് അടച്ചു പൂട്ടുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാപ് നാഷണല്‍ ബാങ്കിന്റെ 200 മുതല്‍ 300 വരെ ശാഖകള്‍ പൂട്ടുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളാണ് പൂട്ടുകയോ മറ്റ് ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യുന്നത്.

 

ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനില്‍ മേത്ത വ്യക്തമാക്കി. 2017 മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്കിന് 6,937 ശാഖകളാണുള്ളത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് അടച്ചു പൂട്ടുന്നു

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഒമ്പത് ശാഖകള്‍കൂടി തുറന്നു. അതേസമയം, സെപ്റ്റംബര്‍ ആയപ്പോള്‍ ആറ് ശാഖകള്‍ പൂട്ടുകയും ചെയ്തു. നിലവില്‍ ശാഖകളുടെ എണ്ണം 6,940ആണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

2017 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 928 എടിഎമ്മുകളും ബാങ്ക് അടച്ചുപൂട്ടി. ഡിജിറ്റൈസേഷന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകള്‍ അടയ്ക്കുകയും ബിസിനസ് സെന്ററുകള്‍ കൂടുതല്‍ തുറക്കുകയുമാണ് ബാങ്ക് ഇപ്പോൾ ചെയ്യുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎന്‍ബി രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ്.

malayalam.goodreturns.in

English summary

Punjab National Bank to close down or shift up to 300 loss-making branches in a year

Punjab National Bank (PNB) plans to close down, merge or relocate about 200-300 of its loss-making branches over the next 12 months as a part of its consolidation plan.
Story first published: Wednesday, November 8, 2017, 16:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X