ഭാരത് 22 ഇടിഎഫ്: കേന്ദ്രം 14500 കോടി സമാഹരിച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരത് 22 എന്ന പേരിലുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലൂടെ (ഇ.ടി.എഫ്.) 8,000 കോടി രൂപ സമാഹരിക്കുകയായിരിന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ന്യൂ ഫണ്ട് ഓഫർ (എൻ.എഫ്.ഒ.) വെള്ളിയാഴ്ച സമാപിച്ചപ്പോൾ വിൽപ്പനയ്ക്ക് വച്ചതിനെക്കാൾ നാലു മടങ്ങ് അധികം യൂണിറ്റുകൾക്ക് ആവശ്യക്കാരുണ്ടായി. അതായത്, ഏതാണ്ട് 32,000 കോടി രൂപയുടെ അപേക്ഷകളാണ് എത്തിയത്. ഇതോടെ, 14,500 കോടി രൂപയായി ഇഷ്യു സൈസ് ഉയർത്തി.

 

ചരിത്രത്തിൽ ആദ്യം

ചരിത്രത്തിൽ ആദ്യം

ഒരു സ്കീമിലൂടെ ഇത്ര ഉയർന്ന തുകയുടെ നിക്ഷേപ താത്പര്യമുണ്ടാകുന്നത് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ചരിത്രത്തിൽ ആദ്യമായാണ്. ഭാരത് 22 ഇ.ടി.എഫിലൂടെ 14,500 കോടി രൂപ നേടിയതോടെ ഈ സാമ്പത്തിക വർഷം ഇതുവരെ 52,500 കോടി രൂപ പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ നേടാൻ സർക്കാരിന് കഴിഞ്ഞു. കാശുണ്ടാക്കാം ഈസിയായി... നിക്ഷേപകരുടെ ഒഴുക്ക് എങ്ങോട്ടെന്ന് അറിയണ്ടേ??

ഉയർന്ന പങ്കാളിത്തം

ഉയർന്ന പങ്കാളിത്തം

2018 മാർച്ച് 31നു മുമ്പായി ഇത് 72,500 കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ ഉയർന്ന പങ്കാളിത്തമാണ് ഭാരത് 22 ഇ.ടി.എഫിന് ലഭിച്ചതെന്ന് കേന്ദ്ര ഓഹരി വിറ്റഴിക്കൽ വകുപ്പ് സെക്രട്ടറി നീരജ് കുമാർ ഗുപ്ത പറഞ്ഞു. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

ഓഹരികൾ

ഓഹരികൾ

കേന്ദ്ര സർക്കാരിനു വേണ്ടി സ്വകാര്യ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് ഭാരത് 22 ഇടിഎഫ് വിപണിയിലെത്തിച്ചത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, ഗെയിൽ എന്നിവ ഉൾപ്പെടെ ഇരുപതോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഭാരത് 22 ഇ.ടി.എഫിലൂടെ വിറ്റഴിച്ചത്. സ്വര്‍ണാഭരണങ്ങള്‍ ഇനി വേണ്ട ഇടിഎഫുകള്‍ വാങ്ങാം

malayalam.goodreturns.in

English summary

Govt raises Rs 14,500 crore from Bharat 22 ETF; issue subscribed 4 times

The government on Monday said Rs 8,000 crore Bharat 22 Electronic Traded Fund (ETF) has been subscribed by four times, following which it has raised the issue size to Rs 14,500 crore.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X