റിലയൻസ് കമ്മ്യൂണിക്കേഷൻസിന് വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ തിരിച്ചടയ്ക്കുന്നതിനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി ലഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് വില്‍പ്പനയ്ക്ക് ബാങ്കുകളുടെ അനുമതി ആവശ്യമായി വന്നത്.

ഡല്‍ഹിയിലും ചെന്നൈയിലുമുള്ള വസ്തുവകകള്‍ കാനഡ ആസ്ഥാനമായ കമ്പനിക്ക് വില്‍ക്കാനാണ് ബാങ്കുകള്‍ അനുമതി നല്‍കിയത്. വസ്തുവകകള്‍ വിറ്റ് കിട്ടുന്ന പണം വായ്പ തിരിച്ചടവിനായി ഉപയോഗിക്കും. ജേഷ്ഠൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി.

റിലയൻസ് കമ്മ്യൂണിക്കേഷൻസിന് വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി

 

മുംബൈയിലെ ധിരുഭായ് അംബാനി നോളജ് സിറ്റിയുടെ 125 ഏക്കര്‍ സ്ഥലവും, ഡല്‍ഹി കൊണാട്ട് പ്ലേസിലെ നാല് ഏക്കര്‍ സ്ഥലവും വിറ്റ് ഏകദേശം 801 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ 45000 കോടി രൂപയുടെ കട ബാധ്യതയിലാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.

ആര്‍കോമിന്റെ കടക്കെണി ഉപഭോക്താക്കളെയും കേരളത്തിലെ വിതരണക്കാരെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിയിട്ടുണ്ട്. ടെലികോം രംഗത്ത് എയർസെല്ലുമായി ലയിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ലയന കരാ‍ർ റദ്ദാക്കി. റെ​ഗുലേറ്ററി നടപടികളിൽ വന്ന കാലതാമസവും നിയമപ്രശ്നങ്ങളുമാണ് കരാർ റദ്ദാക്കാൻ കാരണം.

malayalam.goodreturns.in

English summary

RCom Shares Surge 12% As Lenders Reportedly Approve Real Estate Asset Sale to Brookfield

Reliance Communications shares closed 11.62 per cent higher at Rs. 13.45 on Tuesday following reports that lenders of the debt-ridden company have approved the sale of its real estate assets in Delhi and Chennai. The sale is expected to take place to a Canada-based company Brookfield.
Story first published: Wednesday, November 22, 2017, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X