ഒരു ലക്ഷം പേടിഎം പേയ്മെന്റ് ബാങ്ക് എടിഎമ്മുകൾ ഉടൻ എത്തും

പുതുതായി ആരംഭിച്ച പേടിഎം പേയ്മെന്റ് ബാങ്ക് ഇന്ത്യയിലുടനീളം ഒരു ലക്ഷം എടിഎമ്മുകൾ ആരംഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുതായി ആരംഭിച്ച പേടിഎം പേയ്മെന്റ് ബാങ്ക് ഇന്ത്യയിലുടനീളം ഒരു ലക്ഷം എടിഎമ്മുകൾ ആരംഭിക്കും. പേടിഎം ബാങ്കിം​ഗ് സേവനങ്ങൾ രാജ്യത്ത് മുഴുവൻ വ്യാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഓഫ് ലൈൻ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3000 കോടി രൂപ സമാഹരിക്കും. വിശ്വസനീയമായ പ്രാദേശിക പങ്കാളികളെ കണ്ടെത്തിയാകും കാഷ്-ഇൻ, ക്യാഷ് ഔട്ട് പോയിൻറുകളായി പ്രവർത്തിക്കുക.

ഒരു ലക്ഷം പേടിഎം പേയ്മെന്റ് ബാങ്ക് എടിഎമ്മുകൾ ഉടൻ എത്തും

ഓരോ ഇന്ത്യക്കാ‍ർക്കും ബാങ്കിം​ഗ് സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പേടിഎം പേയ്മെന്റ് ബാങ്ക് എംഡി രേണു സതി പറഞ്ഞു. നിലവാരമുള്ള ബാങ്കിംഗ് സേവനമായിരിക്കും ഇതു വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.

ഈ എടിഎമ്മുകൾ വഴി തന്നെ സേവിം​ഗ്സ് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുകയും പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. ആദ്യഘട്ടത്തിൽ 3,000 പേടിഎം എടിഎമ്മുകളാകും ആരംഭിക്കുക. ഡൽഹി എൻസിആർ, ലക്നൗ, കാൺപൂർ, അലഹബാദ്, വാരാണസി, അലിഗഢ് തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യം എടിഎമ്മുകൾ ആരംഭിക്കുക.

malayalam.goodreturns.in

English summary

Paytm Bank eyes over 1 lakh ATM banking outlets

The newly-launched Paytm Payments Bank is set to add over 1lakh ‘Paytm ka ATM’ banking outlets across India to expand the reach of its banking services to the entire country. It has committed Rs 3,000 crore over the next three years to expand offline distribution network by allowing trusted local partners to act as potential cash-in and cash-out points.
Story first published: Tuesday, December 5, 2017, 10:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X