എഫ്ആ‍‍ർഡിഐ ബിൽ നീട്ടി വച്ചു

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആ‍‍ർഡിഐ) ബിൽ നീട്ടി വച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആ‍‍ർഡിഐ) ബിൽ നീട്ടി വച്ചു. പാർലമെന്ററി സ്റ്റാൻഡിം​ഗ് കമ്മിറ്റിയാണ് ബിൽ നീട്ടി വച്ചത്. ഇത് സംബന്ധിച്ച റിപ്പോ‍ർട്ട് ബജറ്റ് സെഷനിൽ സമർപ്പിക്കും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിൽ നിക്ഷേപകർക്കിടയിൽ വിവാദവും ഭീതിയും സൃഷ്ടിച്ചിരുന്നു. പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രത്യേക സംവിധാനം രൂപീകരിക്കുന്നതാണ് പുതിയ ബില്ലിലെ മുഖ്യ ശുപാർശ.

എഫ്ആ‍‍ർഡിഐ ബിൽ നീട്ടി വച്ചു

എന്നാൽ ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ ഉയർന്നതോടെ എഫ്ആർഡിഐ ബിൽ നിക്ഷേപകരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചിരുന്നു.

ബാങ്കുകൾ തകർന്നാൽ നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡിപ്പോസിറ്റ് ഇൻഷുറൻസ് ആന്റിക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ) തിരിച്ചു നൽകുമെന്ന് ഉറപ്പുണ്ട്. ബിൽ പാസാക്കുന്നതോടെ ഡിഐസിജിസി ഇല്ലാതാകും. ∙നഷ്ടപരിഹാ‌രം തീരുമാനിക്കുന്നത് ഫിനാൻഷ്യൽ റെസലൂഷൻ കോർപറേഷന്റെ അധികാര പരിധിയിൽ വരും. എന്നാൽ ധനകാര്യ സ്ഥാപനങ്ങളെയും നിക്ഷേപകരെയും പൂർണമായും സംരക്ഷിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉറപ്പ്.

malayalam.goodreturns.in

English summary

FRDI Bill: Parliamentary Standing Committee Defers FRDI Bill

The Financial Resolution and Deposit Insurance (FRDI) bill which was introduced in the Lok Sabha in August has been deferred. The draft law is undergoing scrutiny by a joint parliamentary committee. The joint committee will now give its report in the Budget Session.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X