ഇ​ന്ത്യാ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കുകൾ ഏപ്രിൽ മുതൽ ആരംഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത് ഇ​ന്ത്യാ പോ​സ്റ്റ് പേ​യ്മെന്റ് ബാ​ങ്കുകൾ (ഐ​പി​പി​ബി) പ്രവ‍ർത്തനമാനരംഭിക്കും. 650 ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ ​വി​നി​മ​യ മ​ന്ത്രി മ​നോ​ജ് സി​ൻ​ഹയാണ് പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചത്.

206-17 സാ​മ്പ​ത്തി​ക​ വ​ർ​ഷ​ത്തി​ൽ ജ​നു​വ​രി 30ന് ഛ​ത്തീ​സ്ഗ​ഡി​ലെ റാ​യ്പൂരി​ലും ജാ​ർ​ഗ​ണ്ഡി​ലെ റാ​ഞ്ചി​യി​ലും ര​ണ്ട് ബ്രാ​ഞ്ചു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ന്നി​രു​ന്നു. എ​ന്നാ​ൽ പിന്നീട് ന​ട​പ്പു സാമ്പത്തിക ​വ​ർ​ഷം പു​തിയ ബ്രാഞ്ചു​ക​ളൊ​ന്നും ഐ​പി​പി​ബി തു​റ​ന്നി​ട്ടി​ല്ല.

ഇ​ന്ത്യാ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്ക് ഏപ്രിലിൽ ആരംഭിക്കും

 

2017 ജനുവരി 20 നാണ് പേയ്മെന്റ് ബാങ്ക് ആരംഭിക്കുന്നതിന് ആർബിഐ ഐപിപിബിക്ക് ലൈസൻസ് നൽകിയത്. ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്‌മെന്റ് ബാങ്കുകള്‍.

നിക്ഷേപം സ്വീകരിക്കല്‍, പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിം​ഗ് തുടങ്ങിയ സേവനങ്ങള്‍ പേയ്‌മെന്റ്‌സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നീ സേവനങ്ങളും നടത്താം.

malayalam.goodreturns.in

English summary

All 650 branches of India Post Payments Bank to be launched by April: Manoj Sinha

The government expects to roll out all 650 branches of India Post Payments Bank (IPPB) by April, 2018, Parliament was informed today.
Story first published: Thursday, January 4, 2018, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X