പുതിയ പത്ത് രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും

മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആ‍ർബിഐ ​ഗവ‍ർണർ ഊ‍ർജിത്ത് പട്ടേലിന്റെ ഒപ്പോട് കൂടിയ നോട്ടിൽ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.

നോട്ടിന് ചോക്ലേറ്റ് നിറമാണ്. ആ‍ർബിഐ പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പഴയ നോട്ടുകൾ വിപണിയിൽ തുടരുമെന്നും ആ‍‍ർബിഐ അറിയിച്ചു.

പുതിയ പത്ത് രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും

മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടിന്റെ മധ്യഭാ​ഗത്തായാണുള്ളത്. കൂടാതെ ദേവനാ​ഗിരി ലിപിയിൽ 10 രൂപ എന്ന് നോട്ടിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. വലതു വശത്തായി അശോക സ്തൂപത്തിന്റെ ചിഹ്നവുമുണ്ട്. നോട്ട് അച്ചടിച്ചിരിക്കുന്ന വർഷം നോട്ടിന്റെ പുറകിൽ ഇടതു വശത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സ്വച്ഛ് ഭാരതിന്റെ ലോ​ഗോയും സ്ലോ​ഗനും ഉൾപ്പെടുത്തിയിട്ടുണ്ട്.

2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍ മാറ്റിയത്. ഓഗസ്റ്റിൽ മഹാത്മാ ഗാന്ധി സീരീസിലുള്ള പുതിയ 200, 50 രൂപയുടെ നോട്ടുകളും ആർബിഐ അവതരിപ്പിച്ചിരുന്നു.

malayalam.goodreturns.in

English summary

RBI Introduces ₹ 10 banknote in Mahatma Gandhi (New) Series

The Reserve Bank of India will shortly issue ₹ 10 denomination banknotes in the Mahatma Gandhi (New) Series, bearing signature of Dr. Urjit R. Patel, Governor, Reserve Bank of India.
Story first published: Friday, January 5, 2018, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X