ഇന്നത്തെ സൗദി അല്ല സൗദി; വരാനിരിക്കുന്നത് വമ്പൻ പദ്ധതി!!! ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജോലി ഉറപ്പ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്ത് വർഷത്തിന് ശേഷം സൗദിയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വമ്പൻ പദ്ധതി സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. അന്‍പതിനായിരം കോടിയിലധികം ഡോളറിന്റെ പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. നിയോം എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ പദ്ധതി എന്താണെന്ന് അറിയണ്ടേ??

 

എന്താണ് നിയോം?

എന്താണ് നിയോം?

രാജ്യത്തെ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിയോം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലോകത്ത് ഏറ്റവും പുരോഗമനപരവും സൗകര്യപ്രദവുമായ തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

പദ്ധതികൾ ആരംഭിക്കുന്ന മേഖലകൾ

പദ്ധതികൾ ആരംഭിക്കുന്ന മേഖലകൾ

  • ഊര്‍ജം
  • ജലവിതരണം
  • ബയോടെക്നോളജി
  • ഭക്ഷ്യോല്‍പ്പന്നങ്ങള്‍
  • ടൂറിസം

ഗൾഫുകാ‍ർക്ക് ജനുവരി മുതൽ ചെലവ് കൂടും!! പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങുന്നു

പദ്ധതി പ്രദേശം

പദ്ധതി പ്രദേശം

26,500 ചതുരശ്ര കിലോമീറ്റ‍ർ പ്രദേശത്താണ് പദ്ധതി ഒരുക്കുക. ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തികൾ വരെ ഇത് വ്യാപിക്കും. ലോകത്ത് എവിടേക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്താനുള്ള യാത്ര സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ചെലവ് ചുരുക്കല്‍: സൗദിയിൽ ബോണസില്ല, ലീവില്ല, ഫോണ്‍ ബില്‍ പോക്കറ്റില്‍ നിന്നും

ഇന്ത്യയ്ക്ക് ​ഗുണം

ഇന്ത്യയ്ക്ക് ​ഗുണം

നിയോം പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്ക് കൂടുതൽ ഗുണം ചെയ്യും. കൂടാതെ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് തൊഴിലവസരങ്ങളും ലഭിക്കും. സൗദി ഓജർ കമ്പനി അടച്ചുപൂട്ടും; പ്രവാസി ജീവനക്കാർ ആശങ്കയിൽ

ആദ്യ ഘട്ടം

ആദ്യ ഘട്ടം

പദ്ധതിയുടെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാകും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

വിഷന്‍ 2030

വിഷന്‍ 2030

ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

നികുതി പരിഷ്കാരം

നികുതി പരിഷ്കാരം

സൗദിയിൽ അടുത്തിടെയുണ്ടായ നികുതി പരിഷ്കാരം പ്രവാസികളെ ഏറെ വലച്ചിരുന്നു. 5000 റിയാൽ മാസ വരുമാനം ഉള്ളവർക്കാണ് സൗദിയിൽ കുടുംബവിസ ലഭിക്കുകയുള്ളൂ. എന്നാൽ ജൂലൈയിൽ നികുതി പരിഷ്കാരം പ്രാബല്യത്തിലാതോടെ പലരുടെയും കുടുംബബജറ്റ് തന്നെ ഇത് താളം തെറ്റിയ നിലയിലാണ്. സൗദിയിലെ കുടുംബ നികുതി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു

സ്വദേശിവത്ക്കരണം

സ്വദേശിവത്ക്കരണം

സൗദിയിൽ സ്വദേശിവത്ക്കരണം ക‍ർശനമായതോടെ ഒട്ടേറെ പേ‍ർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. മൊബൈൽ ഷോപ്പ്, ജൂവലറി, ടാക്സി മേഖല എന്നിവിടങ്ങളിലാണ് സ്വദേശിവത്ക്കരണം വ്യാപകമായത്. കാശ് മുടക്കില്ലാതെ അടിപൊളിയായി ജീവിക്കാം ഈ പത്ത് രാജ്യങ്ങളിൽ

malayalam.goodreturns.in

English summary

What does Saudi Arabia’s mega project ‘NEOM’ actually stand for?

In October 2017, five of the richest men in the world sat next to each other in Saudi Arabia’s capital Riyadh and with childlike excitement talked about their new shared dream: building Neom.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X