ആധാർ - പോസ്റ്റ് ഓഫീസ് അക്കൗണ്ട് ബന്ധിപ്പിക്കൽ; തീയതി വീണ്ടും നീട്ടി

ആധാർ പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി വീണ്ടും നീട്ടി. മാ‍ർച്ച് 31 ആണ് അവസാന തീയതി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി വീണ്ടും നീട്ടി. മാ‍ർച്ച് 31 ആണ് അവസാന തീയതി. കൂടാതെ കിസാൻ വികാസ് പത്രയും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയും മാ‍ർച്ച് 31 ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതോടെ ആധാറുമായി ബന്ധിപ്പിക്കേണ്ട സര്‍ക്കാര്‍ സേവനങ്ങളുടെ എണ്ണം 135 ആയി. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍, പാന്‍ കാര്‍ഡ് എന്നിവയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

ആധാർ - പോസ്റ്റ് ഓഫീസ് അക്കൗണ്ട് ബന്ധിപ്പിക്കൽ; തീയതി നീട്ടി

കഴിഞ്ഞ ഒക്ടോബറിലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം, കിസാൻ വികാസ് പത്ര തുടങ്ങിയ എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയത്.

മാ‍ർച്ച് 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടുകൾ നിര്‍ജീവമാവും. പിന്നീട് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമെ അക്കൗണ്ട് വീണ്ടും ഉപയോഗിക്കാനാകൂ.

malayalam.goodreturns.in

English summary

Govt extends deadline for linking Aadhaar with saving schemes like post office deposits, Kisan Vikas Patra

Government has extended the deadline for linking of biometric identification Aadhaar to small savings schemes like post office deposits, Kisan Vikas Patra by three months to 31 March, 2018.
Story first published: Tuesday, January 9, 2018, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X