കേരള ബാങ്ക് അനിശ്ചിതത്വത്തിൽ അല്ല; ജീവനക്കാർക്ക് പരിശീലനം

കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേരള ബാങ്ക് അനിശ്ചിതത്വത്തിൽ അല്ലെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള ബാങ്ക് രൂപീകരണത്തിനുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേരള ബാങ്ക് അനിശ്ചിതത്വത്തിൽ അല്ലെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി ഉദ് ഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം.

പ്രഖ്യാപിത നയങ്ങൾ

പ്രഖ്യാപിത നയങ്ങൾ

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. കേരള ബാങ്ക് രൂപീകരണം മാത്രമല്ല സഹകരണ മേഖലയുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണം, ഏകീകൃത സോഫ്റ്റ് വെയര്‍, മാനവശേഷി വികസനം തുടങ്ങിയവയും സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബാങ്ക് വായ്പ ലഭിക്കണോ? ഫേസ്ബുക്ക് പോസ്റ്റും പരിശോധിക്കും

പരിശീലനം

പരിശീലനം

സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും 18 ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശീലനത്തിന്റെ ആദ്യ ബാച്ചില്‍ പങ്കെടുക്കുന്നത്. ചെന്നൈ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ബിഹേവിയറല്‍ സയന്‍സും, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റുമാണ് പരിശീലനം നടത്തുന്നത്. എന്താണ് എഫ്ആ‍ർഡിഐ ബിൽ? ബാങ്കിൽ നിക്ഷേപിച്ച പണം വെള്ളത്തിലാകുമോ??

ലക്ഷ്യം

ലക്ഷ്യം

ബാങ്കിംഗ് മേഖലയിൽ കടുത്ത മത്സരങ്ങൾ നടക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കുന്നതിനായാണ് പരിശീലനം നൽകുന്നത്. ഇതിന് അനുസരിച്ചുള്ള നിരവധി പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്

കേരളത്തിന്റെ സ്വന്തം ബാങ്ക്

കേരളത്തിന്റെ സ്വന്തം ബാങ്ക്

സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കേരള ബാങ്ക് ഉടൻ!!! 5050 ജീവനക്കാരുടെ ജോലി ആശങ്കയിൽ

പ്രാരംഭ മൂലധനം

പ്രാരംഭ മൂലധനം

50000 കോടിയാണ് കേരളാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള ഡിപ്പോസിറ്റ് ഫണ്ടുകളുടെ ഭാഗിക കൈമാറ്റമോ പരിവർത്തനമോ വഴിയാകും ഈ തുക കണ്ടെത്തുക. കേരള ബാങ്ക് ചിങ്ങം ഒന്നിന്; സഹകരണ ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം

malayalam.goodreturns.in

English summary

No uncertainty over Kerala Bank: Minister

The cooperative sector will require a major dose of professionalism if it is to compete with commercial banks, Minister for Cooperation Kadakampally Surendran has said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X