പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി ഓൺലൈനായി വാങ്ങാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി ഓൺലൈനായി വാങ്ങാം. ഇ-വിപണിയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പതഞ്ജലി. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, നെറ്റ്‌മെഡ്‌സ്, വണ്‍എംജി, ഷോപ്‌ക്ലോസ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ ഇനി മുതൽ പതഞ്ജലി ഉല്‍പന്നങ്ങള്‍ ലഭ്യമാകും.

 

ഓൺലൈനിലൂടെ പ്രതിദിനം 10 ലക്ഷം ഓര്‍ഡറുകളാണ് ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതെന്നാണ് കമ്പനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ ഈ വർഷം പുതിയ ചില ഉത്പന്നങ്ങൾ കൂടി കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്.

പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി ഓൺലൈനായി വാങ്ങാം

ദിവ്യ ജൽ എന്ന പേരിൽ കുടിവെള്ളവും പരിധാൻ എന്ന ബ്രാൻഡിൽ വസ്ത്രങ്ങളും ചെരിപ്പുകളും പുറത്തിറക്കാനാണ് പദ്ധതി. പരമ്പരാഗത റീട്ടെയിൽ മാർക്കറ്റ് വിപുലീകരണം എന്ന നിലയിൽ കൂടുതൽ സൗകര്യപ്രദവുമായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന്റെ ഭാ​ഗമാണ് ഓൺലൈൻ സംവിധാനമെന്ന് ബാബാ രാംദേവ് പറഞ്ഞു.

ഹരിദ്വാർ ആസ്ഥാനമായ കമ്പനി ഓൺലൈൻ വിൽപ്പനയ്ക്ക് മുന്നോടിയായി www.patanjaliayurved.net എന്ന വെബ്സൈറ്റിലൂടെ പരീക്ഷണ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു.

malayalam.goodreturns.in

English summary

Patanjali goes online, aims over Rs 1,000 crore sales in 2018

Baba Ramdev-led Patanjali Ayurved today announced its foray into e-commerce for its FMCG items, partnering major players in the space, including Amazon and Flipkart, and targeting over Rs 1,000 crore this year itself.
Story first published: Tuesday, January 16, 2018, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X