ബിറ്റ്‍കോയിനെ തക‍ർക്കാൻ വീണ്ടും ​ദക്ഷിണ കൊറിയൻ നീക്കം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്റ്റോകറൻസി ഇടപാടുകളെ തക‍ർക്കാൻ ദക്ഷിണ കൊറിയ പുതിയ നീക്കവുമായി രം​ഗത്ത്. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുവരുടെ മേൽ വൻ തോതിലുള്ള നികുതി ചുമത്താനാണ് സ‍ർക്കാരിന്റെ നീക്കം.

തിങ്കളാഴ്ച പുറത്തു വിട്ട യോൻഹാപ് റിപ്പോർട്ടിലാണ് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ‍ർ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ക്രിപ്റ്റോകറൻസി ഇടപാടിലൂടെ ഉണ്ടാക്കിയ തുകയ്ക്ക് 22 ശതമാനം കോ‍ർപറേറ്റ് നികുതിയും 2.2% ലോക്കൽ ഇൻകം ടാക്സുമാണ് നൽകേണ്ടത്. ഇത് മാ‍ർച്ച് അവസാനത്തോടെ നൽകണം.

ബിറ്റ്‍കോയിനെ തക‍ർക്കാൻ വീണ്ടും ​ദക്ഷിണ കൊറിയൻ നീക്കം

 

കൂടാതെ ക്രിപ്റ്റോകറൻസി ഇടപാടുകാ‍ർ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ബാങ്ക് അധിക‍ൃതരുമായും ഉടൻ പങ്കുവയ്ക്കേണ്ടി വരും. നികുതി പിരിച്ചെടുക്കാൻ സഹായിക്കുന്ന മറ്റൊരു നീക്കമാണിത്.

അടുത്തിടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിയാൻ കാരണവും ദക്ഷിണ കൊറിയയുടെ ക്രിപ്റ്റോകറൻസി ഇടപെടലുകളാണ്. ക്രിപ്റ്റോകറൻസി ഇടപാടു നടത്തുന്നവർ ഉടൻ തന്നെ പേരു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം കനത്ത പിഴ ഈടാക്കുമെന്നും കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തു‍ട‍ർന്നാണ് ക്രിപ്റ്റോകറൻസികളുടെ വില താഴാൻ തുടങ്ങിയത്.

malayalam.goodreturns.in

English summary

South Korea Reportedly Plans to Hit Bitcoin Exchanges With Massive Tax Bills

South Korea’s government is hitting the country’s cryptocurrency exchanges with massive tax demands, in its latest attempt to rein in the booming and volatile sector.
Story first published: Monday, January 22, 2018, 17:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X