കേരള ബജറ്റ് 2018: സാധാരണക്കാരെ ബാധിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റിന് പിന്നാലെ അവതരിപ്പിക്കുന്ന കേരള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇതാ... പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റാണ് ഇത്.

കേരള ബാങ്ക് ഈ വർഷം നടപ്പിലാക്കും
 

കേരള ബാങ്ക് ഈ വർഷം നടപ്പിലാക്കും

സഹകരണ ബാങ്കുകളെ ബന്ധിപ്പിക്കുന്ന കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ മൂലധനം ഉറപ്പാക്കുമെന്നും ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കെഎസ്ആർടിസിയ്ക്ക് 1000 കോടി

കെഎസ്ആർടിസിയ്ക്ക് 1000 കോടി

കെഎസ്ആർടിസിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കില്ല. എന്നാൽ കെഎസ്ആർടിസിയുടെ മാനേജ്മെന്റ് തലത്തിൽ മാറ്റങ്ങൾ വരുത്തും. വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ 2018-19 ൽ കെഎസ്ആർടിസിക്കായി 1000 കോടി രൂപ വകയിരുത്തി.

ഭൂനികുതി കൂട്ടി

ഭൂനികുതി കൂട്ടി

എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ച ഭൂനികുതി പുനഃസ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 2015ലെ ഭൂനികുതിയാണ് തിരിച്ചു കൊണ്ടു വരുന്നത്. ഇതുവഴി 100 കോടി അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസമേഖല

വിദ്യാഭ്യാസമേഖല

 • വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് 33 കോടി
 • 500ല്‍ കൂടുതല്‍ കുട്ടികളുള്ള എല്ലാ സ്കൂളുകളും നവീകരിക്കാന്‍ 1 കോടി വരെ ചെലവിടും
 • കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി
 • അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി
 • ക്ഷേമപെൻഷൻ

  ക്ഷേമപെൻഷൻ

  • ക്ഷേമ പെൻഷനുകൾക്ക് കർശന നിബന്ധന നടപ്പിലാക്കും
  • പെൻഷൻ വാങ്ങിയ അനർഹർ തിരികെ നൽകണം. മാർച്ച് മാസം വരെ തിരിച്ചടയ്ക്കാൻ സമയമുണ്ടാകും
  • ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് പെന്‍ഷനില്ല
  പ്രവാസികൾക്ക്

  പ്രവാസികൾക്ക്

  • പ്രവാസികളുടെ ക്ഷേമത്തിന് 80 കോടി
  • ഏപ്രിൽ മുതൽ പ്രവാസി ചിട്ടി ആരംഭിക്കും. ഓൺലൈനായി ചിട്ടിയിൽ ചേരാവുന്നതാണ്
  • ലോക കേരള സഭയ്ക്ക് 19 കോടി
  • ജയിൽ നവീകരണം

   ജയിൽ നവീകരണം

   ജയില്‍ നവീകരണത്തിന് 14.5 കോടി

   ജയിലുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 50 ശതമാനം ജയില്‍ വികസനത്തിന് ഉപയോഗിക്കും

   ആരോഗ്യ മേഖല

   ആരോഗ്യ മേഖല

   • എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി വിഭാഗം
   • എല്ലാ ജില്ലാ ആശുപത്രികളിലും കാർഡിയോളജി വിഭാഗം
   • എല്ലാ ജനറൽ ആശുപത്രികളിലും അത്യാഹിത വിഭാഗം
   • കൊച്ചിയില്‍ കാന്‍സര്‍ സെന്‍റര്‍ തുടങ്ങും
   • മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും

malayalam.goodreturns.in

English summary

Latest Highlights of the Kerala budget 2018

Kerala Finance minister Thomas Isaac is presenting the state budget . The Finance Minister allocated Rs 2000 crore for coastal area development and promises to offer comprehensive health insurance to all in the state. Following are the highlights of budget speech:
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more